Published: August 06 , 2025 02:48 PM IST
1 minute Read
-
ബിസിസിഐയെ ഒഴിവാക്കി സ്പോർട്സ് ഗവേണൻസ് ബില്ലിൽ പുതിയ ഭേദഗതിയുമായി കേന്ദ്ര കായിക മന്ത്രാലയം
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമത്തിനും സർക്കാരിന്റെ നിയന്ത്രണത്തിലും കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് ‘യു ടേൺ’ എടുത്ത് കേന്ദ്ര കായിക മന്ത്രാലയം. കഴിഞ്ഞ ആഴ്ച ലോക്സഭയിൽ അവതരിപ്പിച്ച സ്പോർട്സ് ഗവേണൻസ് ബില്ലിലൂടെ ബിസിസിഐ ഉൾപ്പെടെ രാജ്യത്തെ എല്ലാ കായിക ഫെഡറേഷനുകൾക്കും ബാധകമാകുന്ന പ്രവർത്തന ചട്ടങ്ങൾ കൊണ്ടുവരാനായിരുന്നു കായിക മന്ത്രാലയത്തിന്റെ നീക്കം. എന്നാൽ ബിൽ സഭയിൽ ചർച്ചയ്ക്കെടുക്കുന്നതിനു മുൻപേ ബില്ലിലെ വ്യവസ്ഥകളിൽ നിന്ന് ബിസിസിഐയെ ഒഴിവാക്കിക്കൊണ്ട് ഔദ്യോഗിക ഭേദഗതി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
സഭയിൽ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരം സ്വയംഭരണാവകാശമുള്ള സ്ഥാപനമായി തുടരാമെങ്കിലും ഭരണസമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ബില്ലിലെ ചട്ടങ്ങൾ പാലിക്കാൻ ബിസിസിഐ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ കായിക സംഘടനകൾ ബാധ്യസ്ഥരാകുമായിരുന്നു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാനും ബിസിസിഐ ബാധ്യസ്ഥരാകും.
എന്നാൽ ഒരാഴ്ചയ്ക്കുശേഷം കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ ഭേദഗതിയിൽ ‘രാജ്യത്തെ എല്ലാ കായിക സംഘടനകളും’ എന്നത് മാറ്റി കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ സാമ്പത്തിക സഹായം കൈപ്പറ്റുന്ന കായിക സംഘടനകൾ എന്നു തിരുത്തിയിട്ടുണ്ട്. നിലവിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനങ്ങളുടെയോ ഗ്രാന്റുകൾ ഒന്നും ബിസിസിഐ കൈപ്പറ്റുന്നില്ല എന്നതിനാൽ സ്പോർട്സ് ഗവേണൻസ് ബില്ലിന്റെ പരിധിയിൽ വരില്ല. ഇതോടെ തീരുമാനങ്ങൾ എടുക്കുന്നതിനും തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും പരാതികൾ പരിശോധിക്കുന്നതിനും ബിസിസിഐയ്ക്കുള്ള സ്വയംഭരണാവകാശം തുടരും.
English Summary:









English (US) ·