Published: January 06, 2026 05:26 PM IST
1 minute Read
ന്യൂഡൽഹി ∙ സ്പോർട്സ് മാനേജ്മെന്റ് സ്ഥാപനം തുടങ്ങാനൊരുങ്ങി ഒളിംപിക് മെഡൽ ജേതാവ് നീരജ് ചോപ്ര. ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സുമായുള്ള 10 വർഷത്തെ കരാർ അവസാനിപ്പിച്ച നീരജ് ചോപ്ര, ‘വേൽ സ്പോർട്സ്’ എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങുന്നതായി അറിയിച്ചു.
‘കഴിഞ്ഞ ദശകത്തിൽ, ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര വളർച്ചയുടെയും വിശ്വാസത്തിന്റെയും നേട്ടത്തിന്റെയുമായിരുന്നു. ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ, എന്റെ യാത്രയുടെ അടുത്ത ഘട്ടത്തിലും ഇതേ മൂല്യങ്ങൾ ഞാൻ ഒപ്പം കൊണ്ടുപോകുന്നു’ നീരജ് ചോപ്ര പറഞ്ഞു.
അതേസമയം സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നീരജ് ചോപ്രയുടെ പുതിയ സംരംഭത്തിന് ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സും ആശംസകളറിയിച്ചിട്ടുണ്ട്.
English Summary:








English (US) ·