Published: October 30, 2025 09:02 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം 20ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകൾ. നവംബർ 20ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചാണ് വിവാഹച്ചടങ്ങുകളെന്നാണു വിവരം. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരവും സംഗീത സംവിധായകൻ പലാഷ് മുച്ചാലും വർഷങ്ങളായി ഡേറ്റിങ്ങിലാണ്. വിവാഹം ഉടനുണ്ടാകുമെന്ന് പലാഷ് മുച്ചൽ അടുത്തിടെ പ്രതികരിച്ചിരുന്നു.
ഏകദിന വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലാണ് സ്മൃതി ഇപ്പോൾ. 29 വയസ്സുകാരിയായ സ്മൃതി ലോകകപ്പിൽ തകർപ്പൻ ഫോമിലാണു കളിക്കുന്നത്. ന്യൂസീലൻഡിനെതിരെ സെഞ്ചറി (109) നേടിയ താരം, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ അർധ സെഞ്ചറികളും സ്വന്തമാക്കിയിരുന്നു. പക്ഷേ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ സ്മൃതിക്ക് വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 24 പന്തുകൾ നേരിട്ട സ്മൃതി 24 റൺസെടുത്തു പുറത്താകുകയായിരുന്നു.
30 വയസ്സുകാരനായ പലാഷും സ്മൃതിയും 2019 മുതൽ പ്രണയത്തിലാണ്. അഭിഷേക് ബച്ചനും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തിയ ‘ഖേലേൻ ഹം ജീ ജാൻ സെ’ എന്ന ബോളിവുഡ് സിനിമയിൽ പലാഷ് അഭിനയിച്ചിട്ടുണ്ട്. ജന്മദിനത്തിന് സ്മൃതിയെ കാണാൻ വേണ്ടി പലാഷ് ബംഗ്ലദേശിലേക്കു യാത്ര ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം പുറത്തായത്.
English Summary:








English (US) ·