സ്റ്റംപിനെ ഉന്നംവച്ച് സഞ്ജുവിന്റെ ‘സൂപ്പർ’ ത്രോ, പക്ഷേ ശനക ഔട്ടല്ലെന്ന് വിധിച്ച് ടിവി അംപയർ; വിവാദം– വിഡിയോ

3 months ago 5

ദുബായ് ∙ സൂപ്പർ ഓവറിലേക്കു നീണ്ട ത്രില്ലർ പോരാട്ടത്തോടെയാണ് ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾ അവസാനിച്ചത്. ഏഷ്യാകപ്പ് ഫൈനലിസ്റ്റുകൾ തീരുമാനിക്കപ്പെട്ടതിനാൽ പ്രസക്തി നഷ്ടപ്പെട്ട മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കഷ്ടിച്ചു ജയിക്കുകയായിരുന്നു. സൂപ്പർ ഓവർ വരെ ആകാംക്ഷ നീണ്ട മത്സരത്തിൽ ഇന്ത്യയ്ക്കു ചെറിയൊരു ഷോക്ക് സമ്മാനിച്ച ശേഷമാണു ശ്രീലങ്ക തോൽവി സമ്മതിച്ചത്. സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 202; ശ്രീലങ്ക– 20 ഓവറിൽ 5ന് 202.

സ്കോർ തുല്യമായതോടെ കളി സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 2 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകളും നഷ്ടമാക്കി. വിജയലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ നേടി സൂര്യകുമാർ യാദവ് ടൂർണമെന്റിലെ ഇന്ത്യയുടെ അപരാജിത റെക്കോർഡ് തകരാതെ നോക്കി. ‌സൂപ്പർ ഓവറിൽ പേസർ അർഷ്‌ദീപ് സിങ്ങിന്റെ കിടിലൻ ബോളിങ്ങാണ് ശ്രീലങ്കയെ വെറും രണ്ടു റൺസിൽ ഒതുക്കിയത്. എന്നാൽ നാലാം പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ കിടിലൻ ത്രോയിൽ ദസുൻ ശനകയെ റണ്ണൗട്ടാക്കിയെങ്കിലും റിവ്യൂവിൽ പന്ത് ഡെഡ് ബോളെന്ന് വിധിച്ചത് വിവാദത്തിനിടയാക്കി.

സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ കുശാൽ പെരേരയെ അർഷ്ദീപ് സിങ്, റിങ്കു സിങ്ങിന്റെ കൈകളിൽ എത്തിച്ചു. രണ്ടാം പന്തിൽ കമിന്ദു മെൻഡിസിന്റെ സിംഗിൾ. മൂന്നാം പന്ത് നേരിട്ട ദസുൻ ശനകയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല. നാലാം പന്ത് വൈഡ്. വീണ്ടുമെറിഞ്ഞ നാലാം പന്തിൽ നാടകീയ സംഭവങ്ങൾ.
ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ അര്‍ഷ്ദീപിന്‍റെ ബോൾ, ഹിറ്റ് ചെയ്യാനായി ശനക ക്രീസ് വിട്ടിറങ്ങി. എന്നാൽ ഔട്ട്സൈഡ് എ‍‍‍ഡ്ജിൽ കൊള്ളാതെ പന്തു നേരെ സഞ്ജുവിന്റെ കൈകളിൽ എത്തി. ഉന്നംപിടിച്ചുള്ള സഞ്ജുവിന്റെ കിടിലൻ അണ്ടർ ആം ത്രോയിൽ സ്റ്റംപ് തെറിക്കുകയും ചെയ്തു.

എന്നാൽ ബാറ്റിൽ എ‍ഡ്ജുണ്ടെന്ന് കരുതി, ക്യാച്ച് ഔട്ടിനായി അർഷ്‌ദീപ് അപ്പീൽ‌ ചെയ്തു. ഫീൽഡ് അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെ ശനക തേഡ് അംപയർക്കു റിവ്യൂ നൽകി. റിവ്യൂവിൽ പന്ത് ബാറ്റിൽ ഉരസിയിട്ടില്ലെന്ന് വ്യക്തമായതോടെ നോട്ടൗട്ട്. ഫീൽഡ് അംപയർ ഔട്ട് വിധിക്കുമ്പോൾ തന്നെ ഡെഡ് ബോളാകും. ഇതോടെയാണ് റണ്ണൗട്ടിൽനിന്ന് ശനക രക്ഷപ്പെട്ടത്.

ഇതു സംബന്ധിച്ച് അംപയർ ഗാസി സോഹലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഏറെ നേരം തർക്കിച്ചെങ്കിലും ഒടുവിൽ ശ്രീലങ്കയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. അർഷ്ദീപ്, അപ്പീൽ ചെയ്തില്ലായിരുന്നെങ്കിൽ ആ പന്തിൽ തന്നെ ശ്രീലങ്കയുടെ ഇന്നിങ്സ് അവസാനിച്ചേനെ. എന്നാൽ കിട്ടിയ ‘ലൈഫ്’ പാഴാക്കിയ ശനുക, തൊട്ടടുത്ത പന്തിൽ തന്നെ ജിതേഷ് ശർമയ്ക്ക് ക്യാച്ച് സമ്മാനിച്ചു മടങ്ങി. ഇതോടെ ശ്രീലങ്ക സൂപ്പർ ഓവറിൽ രണ്ടു റൺസിന് ഓൾഔട്ട്. ഇന്ത്യ ആദ്യ പന്തിൽ തന്നെ വിജയലക്ഷ്യം നേടുകയും ചെയ്തു.

Brilliance.. brilliance each around.

Some effort to nitpick a lone drawback driblet from the past lucifer to place his fantastic mitt enactment successful this Asia Cup.
Hate is abbreviated surviving erstwhile quality takes over. Sanju Samson is simply a superior plus down the stumps.🤍
pic.twitter.com/L78gw9Nqb0

— Nirupam J R (@nirupam_j) September 26, 2025

നേരത്തേ, ഇന്ത്യയുടെ സ്കോറായ 202ലേക്ക് അനായാസം ബാറ്റു വീശിയ ശ്രീലങ്കയ്ക്കായി ഓപ്പണർ പാത്തും നിസ്സംഗ (58 പന്തിൽ 107) ടൂർണമെന്റിലെ ആദ്യ സെഞ്ചറി നേടി. കുശാൽ പെരേര (32 പന്തിൽ 58) പിന്തുണ നൽകി. ജസ്പ്രീത് ബുമ്രയുടെയും ശിവം ദുബെയുടെയും അഭാവത്തിൽ ടീമിലെത്തിയ പേസർമാരായ അർഷ്ദീപ് സിങ്ങിനും ഹർഷിത് റാണയ്ക്കും മികച്ച പ്രകടനം നടത്താനായില്ല.

ഏഷ്യാകപ്പിൽ ഉടനീളം തകർപ്പൻ ബാറ്റിങ് പ്രകടനം തുടരുന്ന അഭിഷേക് ശർമയുടെ അർധ സെ‍ഞ്ചറി ഇന്നിങ്സാണ് (31 പന്തിൽ 61) പതിവുപോലെ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. 8 ഫോറും 2 സിക്സറും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ തകർപ്പൻ ഇന്നിങ്സ്. എന്നാൽ ശുഭ്മൻ ഗില്ലിനും (4) സൂര്യകുമാർ യാദവിനും (12) താളം കണ്ടെത്താൻ കഴിഞ്ഞില്ല. തിലക് വർമയും (34 പന്തിൽ 49 നോട്ടൗട്ട്) സഞ്ജു സാംസണും (23 പന്തിൽ 3 സിക്സും ഒരു ഫോറും സഹിതം 39 റൺസ്) ലങ്കൻ ബോളർമാരെ പറപ്പിച്ചതോടെ ഇന്ത്യ ബിഗ് ടോട്ടലിലേക്കെന്ന സൂചനകളായിക്കഴിഞ്ഞിരുന്നു.

English Summary:

India won the Asia Cup Super Four lucifer against Sri Lanka successful a thrilling Super Over. The lucifer was filled with play and controversy. India secured the triumph aft Arshdeep Singh's fantabulous bowling and Suryakumar Yadav's winning shot.

Read Entire Article