Published: November 26, 2025 08:07 AM IST
1 minute Read
ഗുവാഹത്തി∙ രണ്ടാം ടെസ്റ്റിൽ വിക്കറ്റ് നഷ്ടമില്ലാതെ 26 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ദക്ഷിണാഫ്രിക്ക എപ്പോൾ ഡിക്ലയർ ചെയ്യുമെന്നുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ താരങ്ങൾ. ഒന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത റയാൻ റിക്കൽട്ടൻ (35)– എയ്ഡൻ മാർക്രം (29) സഖ്യം സന്ദർശകർക്ക് നല്ല അടിത്തറ ഒരുക്കി.
പിന്നാലെ വന്ന ബവൂമയെ (3) പെട്ടെന്നു വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ ടോണി ഡിസോർസി (49), വിയാൻ മുൾഡർ (35 നോട്ടൗട്ട്) എന്നിവരെ കൂട്ടുപിടിച്ച് ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ തിരിച്ചടി ആതിഥേയരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സ്പിന്നർമാർക്ക് നല്ല ആനുകൂല്യം ലഭിച്ച നാലാം ദിവസത്തെ പിച്ചിൽ സ്വീപ് ഷോട്ടുകളിലൂടെയാണ് സ്റ്റബ്സ് തന്റെ ഇന്നിങ്സ് പടുത്തുയർത്തിയത്.
235.7 സ്ട്രൈക്ക് റേറ്റിൽ 5 ഫോറും ഒരു സിക്സുമടക്കം 33 റൺസാണ് സ്വീപ്, റിവേഴ്സ് സ്വീപ്, സ്ലോഗ് സ്വീപ് ഷോട്ടുകളിലൂടെ സ്റ്റബ്സ് അടിച്ചെടുത്തത്. 13 തവണ സ്വീപ് ഷോട്ടിനു ശ്രമിച്ച സ്റ്റബ്സിന് ഒരു തവണ മാത്രമാണ് പന്ത് മിസ് ആയത്. അതിലായിരുന്നു സ്റ്റബ്സിന്റെ വിക്കറ്റും.
English Summary:








English (US) ·