‘സ്റ്റാർക് ഒരു സംഭവമാണ്, സൂപ്പർ ഓവറിൽ പന്തേൽപിച്ചപ്പോൾ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞു’

9 months ago 8

മനോരമ ലേഖകൻ

Published: April 18 , 2025 01:09 PM IST

1 minute Read

സ്റ്റാർക്
സ്റ്റാർക്

ന്യൂഡൽഹി ∙ സമ്മർദഘട്ടങ്ങളെ അതിജീവിക്കാൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനുള്ള മിടുക്കാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. നിശ്ചിത ഓവറിൽ ഇരു ടീമുകളും 188 റൺസ് വീതം നേടിയ മത്സരത്തിൽ സൂപ്പർ ഓവറിലൂടെയാണ് ഡൽഹി ജയം പിടിച്ചെടുത്തത്.

‘യോർക്കർ എറിയാനും റിവേഴ്സ് സ്വിങ് കണ്ടെത്താനും എല്ലാ ബോളർമാർക്കും  സാധിച്ചേക്കാം. എന്നാൽ കൃത്യമായ സമയത്ത്, കടുത്ത സമ്മർദത്തെ അതിജീവിച്ച് ഇതു രണ്ടും നടപ്പാക്കാൻ ചാംപ്യൻ ബോളർമാർക്കു മാത്രമേ സാധിക്കൂ. മിച്ചൽ സ്റ്റാർക് അത്തരമൊരു പേസറാണ്. സൂപ്പർ ഓവറിൽ പന്തേൽപിച്ചപ്പോൾ ക്യാപ്റ്റൻ പേടിക്കേണ്ട, ഞാൻ നോക്കിക്കോളാം എന്നായിരുന്നു സ്റ്റാർക് പറഞ്ഞത്. പിന്നെ എന്തു പേടിക്കാൻ’– അക്ഷർ പറഞ്ഞു. 

English Summary:

Axar Patel: Starc's ace implicit bowling made the difference

Read Entire Article