
പ്രതീകാത്മക ചിത്രം, ജോജു ജോർജ് | Photo: Special Arrangement, Facebook/ Joju George
ജോജു ജോര്‍ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം 'പണി' ജര്‍മനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 25-ന് സിനിമ പ്രദര്‍ശിപ്പിക്കും.
50 ദിവസം തിയേറ്ററുകളിലില്‍ നിറഞ്ഞോടിയ ചിത്രം ഒടിടിയില്‍ നാലുഭാഷകളില്‍ ടോപ് ട്രെന്‍ഡിങ്ങായും ഗൂഗിളില്‍ അഖിലേന്ത്യ എന്റര്‍ടെയിന്‍മെന്റ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതായും 'പണി' വിജയ യാത്ര തുടരുകയാണ്. ാസ്സ് ആക്ഷനും തീവ്രതയും നിറഞ്ഞ ക്രൈം റിവഞ്ച് ത്രില്ലറായ 'പണി'യിലൂടെ ജോജു സംവിധായകനായും എഴുത്തുകാരനായും പ്രേക്ഷകരെ കീഴടക്കി.
ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തിയ അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുഗു, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവരാണ് സംഗീതം. ക്യാമറ: വേണു ഐ.എസ്.സി, ജിന്റോ ജോര്‍ജ്, എഡിറ്റര്‍: മനു ആന്റണി, പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍, സ്റ്റണ്ട്: ദിനേശ് സുബ്ബരായന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷന്‍ എന്‍.ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍.
Content Highlights: Joju George's directorial debut `Pani,` gets selected for Stuttgart Indian Film Festival
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·