Authored by: അശ്വിനി പി|Samayam Malayalam•9 Apr 2026, 3:52 p.m. IST
മമ്മൂട്ടിയുടെ ഒരു സിനിമയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ ഏഴ് വര്‍ഷം താന്‍ അനുഭവിച്ച വേദനയെ കുറിച്ച് പാര്‍വ്വതി തിരുവോത്ത് തുറന്ന് പറയുന്നു
പാർവ്വതി തിരുവോത്ത്സോഷ്യല് മീഡിയയില്‍ എനിക്ക് നേരെ ഉണ്ടായ അറ്റാക്ക് വിശ്വസിക്കാന്‍ പോലും കഴിയാത്തതായിരുന്നു. ജീവന് ഭീഷണി വരുന്നത് വരെ ഞാന്‍ അതിനെയൊന്നും കാര്യമാക്കി എടുത്തിരുന്നില്ല. അതുവരെ എല്ലാം നിസ്സാരമായി എടുത്തതായിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി, ഞാനല്ല അവരുടെ പ്രശ്‌നം. ഒരു സ്ത്രീ ഒരു വിഷയത്തെ കുറിച്ച് പോയിന്റ് ചെയ്തു സംസാരിച്ചു എന്നതാണ്. ഞാന്‍ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം.
Also Read: Yes പറയാന്‍ മൂന്ന് മാസമെടുത്തു! പറഞ്ഞതിന് ശേഷം പിന്‍മാറുന്ന ആളല്ല ഞാന്‍ എന്ന് മഞ്ജു വാര്യര്‍മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ ചില്‍ ആയിരുന്നു. പക്ഷേ ആളുകള്‍ക്കായിരുന്നു പ്രശ്‌നം. എനിക്ക് നേരെ വധഭീഷണി വന്നതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ചെറിയ പേടിയുണ്ടായിരുന്നു. പിന്നീട് ഈ സംഭവം എന്റെ ആരോഗ്യത്തെയും ബാധിച്ചു.
എല്ലാം സംഭവിക്കുന്നത് ഒരേ സമയത്താണ്, ഈ ഒരു പ്രസ്താവന വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് എനിക്കൊരു അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് സ്വീകരിക്കാനായി ഞാന്‍ സ്റ്റേജിലേക്ക് കയറിയപ്പോള്‍, സദസ്സില്‍ നിന്ന് ഭീകരമായ കൂവല്‍ ആയിരുന്നു. പത്തായിരത്തോളം ജനങ്ങള്‍ അവിടെ കൂടി നിന്നിട്ടുണ്ട്, ഇന് എനിക്കുള്ള കൈയ്യടിയല്ല, കൂവലാണ് എന്ന് തിരിച്ചറിയാം ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു.
ആ ഒരു നിമിഷം ചിന്തിക്കാന്‍ പോലും പറ്റില്ല, അത്രയും വലിയ അവാര്‍ഡ് ഫങ്ഷനില്‍ നമുക്ക് നേരെ വരുന്ന കൂവല്‍ ശരിക്കും ലൈഫ് ചേഞ്ചിങ് മൊമന്റ് തന്നെയായിരുന്നു. ഞാന്‍ എന്നെ തന്നെ പറഞ്ഞ് സമാധാനിപ്പിച്ച്, പോഡിയത്തിന് അടുത്ത് പോയി സംസാരിച്ച് തിരിച്ചുവന്നിരുന്നു. ആ ഒരു സംഭവത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ എനിക്ക് ഏഴ് വര്‍ഷങ്ങള്‍ വേണ്ടി വന്നു. പക്ഷേ ആ ഏഴ് വര്‍ഷം എന്നെ ഞാനാക്കി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിലും വലിയ സംഭവങ്ങള്‍ ജീവിതത്തില്‍ വന്നാലും നേരിടാനുള്ള കരുത്ത് എനിക്കുണ്ടായി.
അതിന് ശേഷം ജീവിതത്തില്‍ പലതും സംഭവിച്ചു, പക്ഷേ അതൊക്കെ സംഭവിക്കേണ്ടതായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഞാനൊരു പോരാളിയാവണമെങ്കില്‍ അതിന് കാരണം അത്തരം അനുഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായതാണ്. ആ സമയത്തെല്ലാം എന്നെ പിന്തുണയ്ക്കാന്‍ നല്ല സുഹൃത്തുക്കള്‍ എന്റെ ജീവിതത്തിലുണ്ടായി. അതിന് ശേഷം ഉയരെ പോലൊരു സിനിമ എനിക്ക് വന്നു. പലരും അവഗണിച്ചപ്പോഴും, എനിക്ക് അവസരം തരാതിരുന്നപ്പോഴും ഉയരെ എന്ന ചിത്രത്തില്‍ എനിക്ക് അവസരം നല്‍കി, ആസിഫ് അലിയും, ടൊവിനോ തോമസും എനിക്കൊപ്പം അഭിനയിച്ചു. ആ സിനിമ ഗംഭീര വിജയമായപ്പോള്‍ ജനം അത് സ്വീകരിച്ചു. അപ്പോള്‍ എനിക്ക് വ്യക്തമായി വ്യക്തിപരമായി എന്നോടുള്ള പ്രശ്‌നല്ല, ഞാന്‍ പ്രതിനിധീകരിക്കുന്ന സ്ത്രീപക്ഷത്തോടുള്ള വെറുപ്പാണത്- പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.






English (US) ·