Published: April 21 , 2025 09:38 AM IST
1 minute Read
ഹൈദരാബാദ് ∙ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ (എച്ച്സിഎ) നീക്കത്തിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിന്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്സിഎ ഓംബുഡ്സ്മാൻ വിധിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്താണ് അസ്ഹർ സ്വന്തം പേര് സ്റ്റാൻഡിനു നൽകിയത് എന്ന ഹൈദരാബാദ് ലോഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പരാതിയെത്തുടർന്നായിരുന്നു വിധി. സ്റ്റേഡിയത്തിലെ നോർത്ത് പവിലിയന്‍ സ്റ്റാൻഡിനാണ് അസ്ഹറുദ്ദീന്റെ പേരു നൽകിയിരിക്കുന്നത്.
2019ൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അസ്ഹറുദ്ദീൻ. ഈ വർഷം തന്നെയാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിന്റെ പേര് ‘ഡബ്ല്യു.എസ്. ലക്ഷ്മൺ പവിലിയൻ’ എന്നതിൽനിന്ന് അസ്ഹറുദ്ദീന്റെ പേരിലേക്കു മാറ്റിയത്.
English Summary:








English (US) ·