സ്റ്റേറ്റ് സ്ക്വാഷ് ചാംപ്യൻഷിപ്പ്: സുഭദ്ര കെ. സോണിക്ക് കിരീടം

3 months ago 3

മനോരമ ലേഖകൻ

Published: October 12, 2025 08:44 PM IST

1 minute Read

സുഭദ്ര കെ. സോണി
സുഭദ്ര കെ. സോണി

തിരുവനന്തപുരം∙ എട്ടാമത് സ്റ്റേറ്റ് സ്ക്വാഷ് ചാംപ്യൻഷിപ്പിൽ മുൻവർഷങ്ങളിലെ ചാംപ്യനായ നിഖിത .ബിയെ നേരിട്ടുള്ള സെറ്റിൽ അട്ടിമറിച്ച് കഴിഞ്ഞ വർഷത്തെ അണ്ടര്‍ 19  ചാംപ്യനായിരുന്ന സുഭദ്ര കെ. സോണി വനിതാ വിഭാഗത്തിൽ ഒന്നാമത്. സ്കോർ -13-11,14-12,11-1.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നാഷനൽ ഗെയിംസ് സ്ക്വാഷ് സെന്ററിൽ വച്ചു നടന്ന ചാംപ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ അഭിൻ ജോ ജെ. വില്യംസ്, ഓംകാർ വിനോദിനെ 8-11,11-8,11-3,11-5 ന് തോൽപ്പിച്ച് കിരീടം നിലനിർത്തി. മറ്റു വിഭാഗ ങ്ങളിൽ കിരീടം നേടിയവർ : ഹരിനന്ദൻ സി.ജെ (അണ്ടർ 11), റോഷൻ സുരേഷ് ( അണ്ടര്‍ 13), കാർത്തികേയൻ എം. ആർ (അണ്ടര്‍ 15), ആകാശ് ബി.എസ്(അണ്ടര്‍ 17), ആരാധന ദിനേഷ്( അണ്ടർ 13 ഗേൾസ്), അദിതി നായർ(അണ്ടർ‌ 17 ഗേൾസ്).

English Summary:

Kerala State Squash Championship: Kerala Squash Championship witnessed Subhadra K. Sony's triumph successful the women's category, defeating the erstwhile champion. Abhin Jojo Williams retained the rubric successful the men's part astatine the Chandrasekharan Nair Stadium.

Read Entire Article