സ്റ്റൈലിഷ് ലുക്കില്‍ ജയസൂര്യ, പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ഓപ്പറേഷന്‍ ത്രാള്‍ ടീം

2 weeks ago 4
ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി ' ഓപ്പറേഷന്‍ ത്രാള്‍ ' ടീം. പാന്‍-ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലെ ജയസൂര്യയുടെ സ്‌റ്റൈലിഷ് ലുക്കിന്റെ സൂചന നല്‍കുന്ന സ്‌പെഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയാണ് അണിയറപ്രവര്‍ത്തകര്‍ ആശംസ അറിയിച്ചത്. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനൊപ്പം ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കൂടിയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യ യെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഓപ്പറേഷന്‍ ത്രാള്‍' ഒരു പാന്‍-ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ എന്‍.ഐ.എ ഓഫീസറായാണ് ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ നിരന്തരം പുതിയ മേഖലകള്‍ തേടുന്ന ജയസൂര്യയുടെ വേറിട്ട വേഷപ്പകര്‍ച്ചയാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാകുക.

Samayam Malayalamയാഷ് ഒരു ബസ് ഡ്രൈവറുടെ മകനാണ്, ടെററിസ്റ്റ് അല്ല; അല്ലു അര്‍ജുന്റെ അച്ഛന് മറുപടി നല്‍കി യാഷിന്റെ അമ്മ
അന്വേഷണം, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷ എന്നിവയുടെ ലോകത്തേക്കാണ് 'ഓപ്പറേഷന്‍ ത്രാള്‍' ജയസൂര്യയെ എത്തിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ നടന്ന മാരകമായ കോണ്‍വോയ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന എന്‍.ഐ.എ ഓഫീസറാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് അപകടങ്ങളുടെയും ഗൂഢാലോചനകളുടെയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും സങ്കീര്‍ണമായ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്.

ജയസൂര്യയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ മോഷന്‍ പോസ്റ്റര്‍ ചിത്രത്തിലെ താരത്തിന്റെ കമാന്‍ഡിങ്ങും സ്‌റ്റൈലിഷുമായ ലുക്കിന്റെ സൂചനകള്‍ നല്‍കുന്നു. അന്വേഷണവും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള കഥയുടെ കേന്ദ്രബിന്ദുവായി ജയസൂര്യയുടെ കഥാപാത്രം മാറുന്നു.

അന്വേഷണ രംഗങ്ങള്‍ക്കൊപ്പം ഹൈ-സ്റ്റേക്‌സ് ആക്ഷനും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'ഓപ്പറേഷന്‍ ത്രാള്‍'. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലവും വിപുലമായ ക്യാന്‍വാസും തീവ്രമായ ആക്ഷന്‍ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുരളി ശര്‍മ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യഷ് പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.


കേരളം, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി, കുളു, മണാലി, മുസ്സൂറി, ലഡാക്ക് എന്നിവിടങ്ങളിലായാണ് 'ഓപ്പറേഷന്‍ ത്രാള്‍' വിപുലമായി ചിത്രീകരിച്ചിരിക്കുന്നത്. പാന്‍-ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ്. രചനയും സംവിധാനവും നിര്‍വഹിക്കുന്നതിനൊപ്പം ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നതും രതീഷ് വേഗ തന്നെയാണ്.


'കിഷ്‌കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്റെ സന്തതികള്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് 'ഓപ്പറേഷന്‍ ത്രാള്‍' നിര്‍മ്മിക്കുന്നത്. സുനിമോള്‍ ജോബി സഹനിര്‍മ്മാതാവാണ്. നജോസ് ആണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. എഡിറ്റിംഗും, നോബിള്‍ ജേക്കബ് പ്രോജക്ട് ഡിസൈനും, സജീഷ് താമരശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനും, സുനീഷ് സോദരന്‍ ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിക്കുന്നു. സമീറ സനീഷ്, സരിത ജയസൂര്യ എന്നിവര്‍ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ പ്രത്യേക മോഷന്‍ പോസ്റ്റര്‍ 'ഓപ്പറേഷന്‍ ത്രാള്‍'നെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂടുതല്‍ ഉയര്‍ത്തുകയാണ്. ചിത്രത്തിലെ ജയസൂര്യയുടെ സ്‌റ്റൈലിഷ് ലുക്കിന്റെയും ശക്തമായ കഥാപാത്രത്തിന്റെയും സൂചന നല്‍കുന്ന മോഷന്‍ പോസ്റ്റര്‍ ചിത്രത്തിന്റെ റിലീസിനായുള്ള പ്രതീക്ഷകള്‍ക്കും ആക്കം കൂട്ടുന്നു.
Read Entire Article