05 June 2025, 06:02 PM IST

ബെൻ സ്റ്റോക്സ് | PTI
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. 14-അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ബെന്‍ സ്‌റ്റോക്‌സാണ് ടീമിനെ നയിക്കുന്നത്. ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ഓള്‍ റൗണ്ടര്‍ ജെയ്മി ഓവര്‍ടണ്‍ ടീമിലേക്ക് തിരിച്ചുവന്നതാണ് ശ്രദ്ധേയമായ മാറ്റം. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. 2022-ല്‍ കിവീസിനെതിരേയാണ് ടെസ്റ്റ് കളിച്ചത്. ജോ റൂട്ട്, ഒലി പോപ്, ഹാരി ബ്രൂക്ക് തുടങ്ങിയവര്‍ ടീമിലുണ്ട്.
അതേസമയം പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: England denote squad for archetypal Test against India








English (US) ·