17 June 2025, 07:02 PM IST

നടി സാമന്ത | Photo: Instagram:instantbollywood
ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് പ്രകോപിതയായി നടി സാമന്ത. ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്നതി നിർത്തണമെന്ന് അവർ ചാനലുകാരോട് അഭ്യർഥിച്ചു. വീണ്ടും ഇത് തുടർന്നതോടെയാണ് താരം പ്രകോപിതയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജിം സെഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ തന്റെ ചിത്രമെടുക്കുന്നതുകണ്ട സാമന്ത അവരോട് ദയവായി നിർത്താൻ ആവശ്യപ്പെട്ടിരുന്നു. വീണ്ടും പാപ്പരാസികൾ താരത്തെ വളഞ്ഞപ്പോഴാണ് ഇതൊന്ന് നിർത്തൂ എന്ന് സാമന്ത പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് സാമന്തയ്ക്ക് പിന്തുണയുമായി രംഗത്തുവന്നത്.
രാജ് നിഡിമോരു, കൃഷ്ണ ഡി.കെ. എന്നിവരുടെ 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' എന്ന സീരീസാണ് സാമന്തയുടേതായി റിലീസിനായി ഒരുങ്ങുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈയിടെ ശുഭം എന്ന തെലുങ്ക് ചിത്രം സാമന്ത നിർമിച്ചിരുന്നു. മാ ഇൻടി ബംഗാരം എന്ന തെലുങ്ക് ചിത്രവും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Samantha Ruth Prabhu confronted online channels for filming her





English (US) ·