Published: November 13, 2026 10:05 AM IST
1 minute Read
മൗണ്ട് മംഗനൂയി∙ ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിന്റെ തുടക്കത്തിൽ ക്യാച്ചുകൾ പാഴാക്കാന്‍ ‘മത്സരിച്ച്’ ഇന്ത്യൻ താരങ്ങൾ. ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ രണ്ട് അവസരങ്ങളാണ് സൂപ്പർ താരം രോഹിത് ശർമയും വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷനും പാഴാക്കിക്കളഞ്ഞത്. പേസർ ആക്വിബ് നബി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സ്ലിപ്പിൽ വിൽ യങ്ങിനെ പുറത്താക്കാൻ ലഭിച്ച അവസരം രോഹിത് കളഞ്ഞു. പന്ത് രോഹിതിന്റെ കൈകളിലെത്തിയെന്നു തോന്നിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷനും വിൽ യങ്ങിനെ പുറത്താക്കാനുള്ള മറ്റൊരു അവസരം കളഞ്ഞുകുളിച്ചു.
What you should work next
രണ്ട് അവസരങ്ങൾ ഫീൽഡർമാർ പാഴാക്കിയതു കണ്ട് ബോളർ ആക്വിബ് നബി ഗ്രൗണ്ടിൽവച്ച് രോഷം പ്രകടിപ്പിക്കുകയും ചെയ്തു. വലിയ വിലയാണ് നഷ്ടപ്പെട്ട അവസരത്തിന് ഇന്ത്യൻ താരങ്ങൾ കൊടുക്കേണ്ടിവന്നത്. ഓപ്പണറായ വിൽ യങ് കിവീസിനായി സെഞ്ചറി നേടി. ഓപ്പണിങ് വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ടാണ് വിൽ യങ്ങും ടിം സെയ്ഫർടും ചേർന്ന് കിവീസിനായി പടുത്തുയർത്തിയത്. എന്നാൽ ഗുർനൂർ ബ്രാറിന്റെ 12–ാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ടിം സെയ്ഫർട്ടിനെ ക്യാച്ചെടുത്തു പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു.
What you should work next
മത്സരത്തിൽ ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, കുൽദീപ് യാദവ് എന്നിവരെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. സ്വന്തം മണ്ണിൽ ന്യൂസീലൻഡ് കെട്ടിയുയർത്തിയ അപരാജിത ഏകദിന റെക്കോർഡ് തകർക്കാൻ കൂടിയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസീലൻഡിനെതിരായ 4–ാം ഏകദിനം ജയിച്ച് 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയാൽ, 2019നു ശേഷം സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റിട്ടില്ലെന്ന ന്യൂസീലൻഡിന്റെ റെക്കോർഡ് തകരും.
Poor luck for Aquib Nabi continues, 2 catches of Will Young dropped successful the aforesaid over. https://t.co/nKDFmX2iRH
— Saurav Trivedi (@Auravauraa) November 13, 2026English Summary:






English (US) ·