സ്വകാര്യ ജീവിതത്തിനുള്ള സമയമില്ല, എന്നാലും ഒന്നാലോചിക്കുമ്പോള്‍ ഇത് നല്ല പ്രശ്‌നമാണ്, അതൊരു അനുഗ്രഹമാണ് എന്ന് കീര്‍ത്തി സുരേഷ്

1 month ago 4
ഒരു സിനിമ കഴിഞ്ഞ് ഒരു സിനിമ എന്ന നിലയില്‍ തിരക്കുകളിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി ഒരേ സമയം ഒന്നിലധികം സിനിമകള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു. ഉറക്കം പോലും ഇല്ലാതെ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടുന്നതിനെ കുറിച്ച് അടുത്തിടെ കീര്‍ത്തി സുരേഷ് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.

24 മണിക്കൂര്‍ നിരന്തരം വര്‍ക്ക് ചെയ്ത്, തിരിച്ചെത്തി, ഒന്ന് ഉറങ്ങുക പോലും ചെയ്യാതെ അടുത്ത സെറ്റിലേക്ക് പോയി, 42 മണിക്കൂര്‍ നേരം നിരന്തരമായി വര്‍ക്ക് ചെയ്തതിനെ കുറിച്ചായിരുന്നു കീര്‍ത്തി സുരേഷിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. എന്നിരുന്നാലും അത് ഭാഗ്യമായും അനുഗ്രഹമായി കാണുന്നു എന്നും കീര്‍ത്തി പറഞ്ഞിരുന്നു. കരിയറിന്റെ ഈ പീക്ക് ടൈം ആവോളം ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുകയാണ് കീര്‍ത്തി സുരേഷ്

Samayam Malayalamഗര്‍ഭിണിയായതിന് ശേഷമുള്ള വലിയ പ്രശ്‌നം ഇതാണ്; ആ തിരിച്ചറിവ് മിനി ബ്രേക്ക് ഡൗണ്‍ തന്നു എന്ന് സമാന്ത റുത്ത് പ്രഭു
ഇതിനിടയില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയം പോലും തനിക്കില്ല എന്ന് കീര്‍ത്തി സുരേഷ് പറയുന്നു. വികടന്‍ സിനിമ അവാര്‍ജ് ഷോയില്‍, സൗത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

രാധിക ശരത് കുമാറാണ് കീര്‍ത്തി സുരേഷിന് പുരസ്‌കാരം നല്‍കിയത്. തമിഴിലെ കീര്‍ത്തിയുടെ ആദ്യത്തെ സിനിമ നിര്‍മിച്ചത് രാധിക ശരത് കുമാറാണ്. അല്ലാതെയും രാധികയ്‌ക്കൊപ്പം നല്ലൊരു ബന്ധം സൂക്ഷിക്കുന്ന ആളാണ് കീര്‍ത്തി, കലയരസി എന്ന വിശേഷണമുള്ള രാധികയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞ സന്തോഷം കീര്‍ത്തി സുരേഷ് വേദിയില്‍ പങ്കുവച്ചു.

ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നതിന് കാരണക്കാരനായ എന്റെ ഗുരു പ്രിയദര്‍ശന്‍ സാറിന് ഞാന്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സംവിധായകര്‍ക്ക് നന്ദി, അവരില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പടിച്ചിട്ടുണ്ട്. എന്നെ വളരെ സുന്ദരിയായി അവതരിപ്പിക്കുന്ന ഛായാഗ്രഹന്മാര്‍ക്ക്, ഞാന്‍ കൂടെ വര്‍ക്ക് ചെയ്ത എല്ലാ ടെക്‌നീഷ്യന്മാര്‍ക്കും, സഹതാരങ്ങള്‍ക്കും, എന്നെ ജീവിപ്പിക്കുന്ന എന്റെ പ്രൊഡ്യൂസര്‍മാര്‍, എന്റെ യഥാര്‍ത്ഥ പ്രൊഡ്യൂസര്‍ മാരായ അച്ഛനും അമ്മയ്ക്കും എല്ലാം നന്ദി


ഇപ്പോള്‍ പലകാര്യങ്ങള്‍ക്കും വേണ്ടി ഞാന്‍ ഓടിക്കൊണ്ടേയിരിക്കുകയാണ്, സ്വകാര്യ ജീവിതത്തിനുള്ള സമയം കിട്ടാറില്ല എന്ന് ആലോചിക്കുമ്പോള്‍ തന്നെ, മറ്റൊരു തരത്തില്‍ ചിന്തിക്കുമ്പോള്‍ ഇതൊരു നല്ല പ്രശ്‌നം കൂടെയാണ്. എനിക്ക് പ്രൊജക്ടുകള്‍ കിട്ടുന്നുണ്ട്, ഞാന്‍ തിരക്കിലാണ്, ഇങ്ങനെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ദൈവത്തിന് നന്ദി. സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയന്‍സിനും നന്ദി, നിങ്ങളില്ലാതെ ഞാനില്ല- എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്‌
Read Entire Article