23 June 2025, 10:47 PM IST

Photo: Reuters
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ സ്വകാര്യ ഭാഗത്ത് പന്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് എറിഞ്ഞ പന്താണ് രാഹുലിന്റെ പ്രതിരോധം ഭേദിച്ച് സ്വകാര്യ ഭാഗത്ത് ഇടിച്ചത്. ഇതോടെ കടുത്ത വേദനയില്‍ രാഹുല്‍ ഗ്രൗണ്ടില്‍ ഇരുന്നു. എന്നാല്‍ രാഹുലിനെ ശ്രദ്ധിക്കാന്‍ കൂട്ടാക്കാതെ അടുത്തകൂടി കടന്നുപോയ ബെന്‍ സ്‌റ്റോക്ക്‌സ് താരത്തോട് എന്തോ പറയുകയും ചെയ്തു.
നാലാം ദിനത്തിലെ ഒന്നാം സെഷനിടെയായിരുന്നു സംഭവം. സ്റ്റോക്ക്‌സ് എറിഞ്ഞ 47-ാം ഓവറിലെ അഞ്ചാം പന്താണ് രാഹുലിന്റെ സ്വകാര്യ ഭാഗത്ത് ഇടിച്ചത്. ഈ ഓവര്‍ കഴിഞ്ഞ ശേഷം രാഹുല്‍ സ്‌ട്രെച്ച് ചെയ്യുമ്പോഴാണ് സമീപത്തുകൂടി നടന്നുപോയ സ്‌റ്റോക്ക്‌സ് രാഹുലിനോട് എന്തോ പറഞ്ഞത്.
.jpg?$p=0dfa533&w=852&q=0.8)
എന്നാല്‍ രാഹുലിന്റെ പരിക്ക് പരിശോധിക്കുന്ന ഋഷഭ് പന്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ സെഞ്ചുറി നേടിയ ഇരുവരും ഇന്ത്യയെ 364 റണ്‍സിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Content Highlights: KL Rahul was struck successful the groin by a shot during the India-England Test








English (US) ·