സ്വകാര്യമാക്കി വച്ചതെല്ലാം മറനീക്കി പുറത്തുവരുന്നു; അഹാനയ്ക്ക് വിവാഹ മംഗള ആശംസകള്‍ വന്നു തുടങ്ങി

1 week ago 4
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹാന കൃഷ്ണയുടെയും ഛായാഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ അഹാനയോ കൃഷ്ണ കുമാറിന്റെ കുടുംബമോ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബര്‍ 12, 13 ദിവസങ്ങളില്‍ കോവളത്ത് വച്ച്, വളരെ സ്വകാര്യമായി അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹം നടക്കും, സെപ്റ്റംബര്‍ 15 ന് ഒരു ഗ്രാന്റ് വെഡ്ഡിങ് റിസപ്ഷനും നടക്കും എന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലെ എല്ലാ വിശേഷങ്ങലും പങ്കുവയ്ക്കുന്നവര്‍ ഇക്കാര്യം വളരെ സ്വകാര്യമാക്കി വച്ചിരിക്കുകയായിരുന്നുവത്രെ. പക്ഷേ അഹാന പങ്കുവച്ച ഒരു പോസ്റ്റിന് ശേഷം ആ രഹസ്യം പരസ്യമാവുകയായിരുന്നു.

Samayam Malayalamനാളെ 75 ആം പിറന്നാള്‍ ആഘോഷിക്കുന്ന ചെറുപ്പക്കാരനാണ് ഇത് എന്ന് പറയുമോ? പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണ് എന്ന് തെളിയിക്കുന്ന വിധം വീഡിയോകള്‍ പുറത്തുവരുന്നു. അഹാനയ്ക്ക് വേണ്ടപ്പെട്ട ഒരാള്‍, നടിയെ കെട്ടിപ്പിടിച്ച് വിവാഹ മംഗള ആശംസകള്‍ അറിയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. All the precise champion for your wedding - എന്ന് അവര്‍ പറയുമ്പോള്‍ അഹാന നന്ദിയും പറയുന്നുണ്ട്.

ഇവിടെ ഒന്നും രഹസ്യമാക്കി വയ്ക്കാന്‍ കഴിയില്ല, എല്ലാം എല്ലാവരും അറിഞ്ഞു തുടങ്ങി എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ പ്രചരിക്കുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇനി അഹാന, നിമിഷ് രവി വിവാഹത്തിന് ദിവസങ്ങള്‍ മാത്രമേയുള്ളൂ.


എന്റെ തങ്കമാന പയ്യനെ ഓര്‍ത്തുകൊണ്ട്- എന്ന ക്യാപ്ഷനോടെ അഹാന ഒരു ഫോട്ടോ പങ്കുവച്ചതോടെയാണ് സെപ്റ്റംബര്‍ 13 ന് അഹാനയ്ക്കും നിമിഷ് രവിയ്ക്കും വിവാഹമാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അങ്ങനെ ഒരു കമന്റ് വന്നപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. കോവളത്ത് താജ് ഹോട്ടലില്‍ വച്ചാണ് വിവാഹമെന്നാണ് വിവരം

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയതാണ് അഹാന കൃഷ്ണ . പിന്നീട് ലൂക്ക അടക്കമുള്ള നിരവധി സിനിമകള്‍ ചെയ്തു. നടി എന്നതിനപ്പുറം ക്രിയേറ്റര്‍ കൂടെയാണ് അഹാന. ലൂക്ക് എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായി എത്തിയ നിമിഷ് രവി ഇന്ന് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമായ പാന്‍ ഇന്ത്യന്‍ ക്യാമറ മാനാണ്. സൂര്യയുടെ വിശ്വനാഥൻ ആൻറ് സൺസ് എന്ന ചിത്രത്തിന് വേണ്ടിയാമ് ഏറ്റവുമൊടുവിൽ നിമിഷ് ക്യാമറ ചലിപ്പിച്ചത്.
Read Entire Article