Published: June 01 , 2025 10:02 AM IST
1 minute Read
മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ ഒന്നാം ക്വാളിഫയറിനിടെ യുവതാരം മുഷീർ ഖാനെ ആർസിബിയുടെ സൂപ്പർതാരം വിരാട് കോലി ‘വാട്ടർ ബോയ്’ എന്നു വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വിശദീകരിച്ച് മുൻ ഇന്ത്യൻ താരം അതുൽ വാസൻ. കളിക്കിടെ സ്വന്തം മകനാണെങ്കിൽപ്പോലും കോലി അങ്ങനെ പെരുമാറാനേ സാധ്യതയുള്ളൂവെന്ന് വാസൻ അഭിപ്രായപ്പെട്ടു. കളത്തിൽ എപ്പോഴും ജയിക്കാനായി കളിക്കുന്ന വ്യക്തിയാണ് കോലി. അങ്ങനെയൊരാളിൽനിന്ന് ഒരിഞ്ച് പോലും വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘കളത്തിൽ മത്സരബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് കോലി. സ്വന്തം മകനെതിരെയാണ് കളിക്കുന്നതെങ്കിലും കോലിയുടെ ആത്യന്തിക ലക്ഷ്യം വിജയം മാത്രമായിരിക്കും. അക്കാര്യത്തിൽ ആരും മോശം വിചാരിച്ചിട്ട് കാര്യമില്ല. കളിക്കുന്ന സമയത്ത് എല്ലാവരെയും തനിക്കൊത്തെ എതിരാളികളായിട്ടാണ് കാണുക. അത്രയും മത്സരബുദ്ധിയോടെ കളത്തിൽ നിൽക്കുന്നവരിൽനിന്ന് ഒരിഞ്ചു പോലും വിട്ടുവീഴ്ച പ്രതീക്ഷിക്കരുത്. വിട്ടുവീഴ്ച ചെയ്യുകയുമരുത്’ – അതുൽ വാസൻ പറഞ്ഞു.
നിയന്ത്രിതമായ രീതിയിൽ ക്രിക്കറ്റ് കളത്തിൽ ഒരാൾക്ക് സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകണമെന്നും വാസൻ അഭിപ്രായപ്പെട്ടു. സ്ലെജിങ് അത്ര മോശം കാര്യമല്ലെന്നും കുറച്ചു പരിഹാസവും തമാശയും കലർന്ന ഏർപ്പാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ഒരു കാര്യം നിർബന്ധമാണ്. സ്ലെജിങ് ഒരിക്കലും കയ്യാങ്കളിക്കോ മറ്റോ കാരണമാകരുത്. പക്ഷേ, ചില താരം പ്രവൃത്തികളെ മോശം രീതിയിൽ കാണേണ്ടതുമില്ല. പരിധികൾക്കുള്ളിൽനിന്ന് ഓരോരുത്തരും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കട്ടെ’ – വാസൻ പറഞ്ഞു.
പഞ്ചാബ് കിങ്സിന്റെ ബാറ്റിങ്ങിനിടെ മുഷീർ ഖാനെ ‘വാട്ടർ ബോയ്’ എന്നു വിളിച്ച് കോലി അപമാനിച്ചെന്നാണു ആരാധകരുടെ പരാതി. കുറച്ചു ഓവറുകൾക്കു മുൻപ് താരങ്ങൾക്ക് വെള്ളം കൊടുക്കാൻ ഗ്രൗണ്ടിലെത്തിയ മുഷീർ, തൊട്ടുപിന്നാലെ ഇംപാക്ട് സബ്ബായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. ഫീൽഡിങ്ങിനിടെ ഇതു ചൂണ്ടിക്കാട്ടിയ കോലി മുഷീറിനെ ഗ്രൗണ്ടിൽവച്ച് അപമാനിച്ചതായി ഒരു വിഭാഗം ആരാധകർ ആരോപിച്ചു.
എന്നാൽ സഹോദരനെപ്പോലെ കാണുന്ന മുഷീർ ഖാനെ കോലിക്ക് കളിയാക്കാനുള്ള അവകാശമുണ്ടെന്നാണു ഇതിനെതിരെ ഉയർന്ന മറുവാദം. മുഷീറിന്റെ ബാറ്റിങ്ങിനെ കോലി സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തില്‍ കോലിയും മുഷീർ ഖാനും ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary:








English (US) ·