സ്വന്തം മകന് വേണ്ടി വഴിമാറി ദളപതി ; അപ്പനും മകനും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടം ഒഴിവാക്കി

2 days ago 4
ഒക്ടോബറിൽ തമിഴ് സിനിമയിൽ ഒരു തീപ്പൊരി അച്ഛൻ - മകൻ പോരാട്ടം നടക്കാനിരിക്കുകയായിരിന്നു . ദളപതി വിജയ്‌യുടെ സൂപ്പർ ഹിറ്റ് ചിത്രം. ' തിരുപ്പാച്ചി ' ഒക്ടോബർ 1 ന് റീ - റിലീസ് ചെയ്യാനും , മകൻ ജെയ്സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയുന്ന ' സിഗ്മ '(sigma ) ഒക്ടോബർ 2ന് റിലീസ് ചെയ്യാനുമാണ് തീരുമാനിച്ചിരുന്നത് .

സിനിമ ജീവിതം നിർത്തി , തമിഴ്നാട് മുഖ്യമന്ത്രിയായ പ്രേഷകരുടെ പ്രിയപ്പെട്ട ദളപതിയെ സ്ക്രീനിൽ മിസ്സ് ചെയ്യുന്ന കോടിക്കണക്കിന് ആരാധകരുണ്ട്. അവർക്കിടയിലേക്കാണ് 'തിരുപ്പാച്ചി' പോലെയുള്ള എവർഗ്രീൻ മാസ്സ് ചിത്രങ്ങളുടെ റീ-റിലീസ് വാർത്തകൾ ഒരു ഉത്സവമായി കടന്നുവരുന്നത്. വിജയ്‌യുടെ പുതിയ സിനിമകൾ ഇനി ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം അറിയാമെങ്കിലും , ഇതേപോലെയുള്ള പഴയ സിനിമകൾ വീണ്ടും ആസ്വദിക്കാനുള്ള ഒരേയൊരു വഴി ഇത്തരം റീ-റിലീസുകളാണ്. അതുകൊണ്ട് തന്നെ തിരുപ്പാച്ചിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിലും വലിയ ആഘോഷമായിരുന്നു.

Samayam Malayalam'ഷോർട്ട്‌കട്ടുകളുടെ കാലത്ത് മാതൃത്വം തിരഞ്ഞെടുത്തു'; കത്രീനയ്ക്ക് ദിയ കൃഷ്ണയുടെ പിന്തുണ, ചർച്ചയായി താരത്തിന്റെ പോസ്റ്റ്പാർട്ടം ലുക്ക്
അഭിനയം പൂർണ്ണമായും അവസാനിപ്പിച്ചിട്ടും ഇത്തരം വമ്പൻ ചിത്രങ്ങൾ വീണ്ടും വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്, തന്റെ വലിയ ഫാൻ ബേസിനെ എപ്പോഴും സജീവമായും ചാർജ്ജ് ചെയ്തും നിലനിർത്താനുള്ള ഒരു പി ആർ തന്ത്രമാണോ ? എന്ന ചോദ്യവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

എന്തിരുന്നാലും ആരാധകരുടെ ഇടയിൽ വലിയ ആശയകുഴപ്പമായിരിന്നു കാരണം , ദളപതി വിജയ്‌യുടെ ഹിറ്റ് നൊസ്റ്റാൾജിക് പടം കാണണോ ? അതോ വിജയ്‌യുടെ മകന്റെ ആദ്യത്തെ സിനിമ കാണണോ? .

ഒരു തീയറ്ററിൽ അച്ഛൻ ഗുണ്ടകളായിട് വമ്പൻ ഫൈറ്റ് നടത്തുബോൾ , തൊട്ടടുത്ത തിയേറ്ററിൽ മകന്റെ ന്യൂ ജെൻ പടം . ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഏതിന് പോകും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപാറുന്നതിനിടയിലാണ് ആ വലിയ പ്രഖ്യാപനം വന്നത്. ഈ വമ്പൻ പോരാട്ടം തല്ക്കാലം ഒഴിവാക്കിയിരിക്കുന്നു!


തിരുപ്പാച്ചിയുടെ വിതരണക്കാരായ തിരുപ്പതി പിക്ചേഴ്സ് ആണ് സിനിമയുടെ റീ-റിലീസ് മാറ്റിവെച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. വരും ആഴ്ചകളിൽ നിരവധി പുതിയ സിനിമകൾ റിലീസിന് തയ്യാറെടുക്കുന്നതിനാൽ, ആ സിനിമകൾക്കും സിനിമാ വ്യവസായത്തിനും പിന്തുണ നൽകാനാണ് തിരുപ്പാച്ചിയുടെ റിലീസ് മാറ്റിവെക്കുന്നത് എന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.


2005-ൽ പേരരശ് സംവിധാനം ചെയ്ത വിജയ്-തൃഷ കൂട്ടുകെട്ടിലെ 'തിരുപ്പാച്ചി' ഗില്ലിയുടെ റീ-റിലീസ് പോലെ വൻ വിജയമാകുമെന്നത് പ്രേഷകർക് ഉറപ്പാണ് .

അച്ഛൻ്റെ സിനിമ സ്നേഹപൂർവ്വം വഴിമാറി കൊടുത്ത സ്ഥിതിക്ക്, ജേസൺ സഞ്ജയുടെ 'സിഗ്മ' എന്ന ചിത്രത്തിൽ ദളപതി വിജയ്‌യെക്കുറിച്ചുള്ള എന്തെങ്കിലും മാസ്സ് റഫറൻസുകൾ ഉണ്ടാകുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. അച്ഛന്റെ ആരാധകരെ കൂടി കയ്യിലെടുക്കാൻ സഞ്ജയ് എന്തെങ്കിലും മാജിക് കരുതിവെച്ചിട്ടുണ്ടോ എന്ന് കാത്തിരുന്നു കാണാം!

Read Entire Article