27 April 2025, 09:11 PM IST

പരേഷ് റാവൽ | Photo: ANI
പരിക്ക് അതിവേഗം ഭേദമാകാന്‍ അജയ് ദേവ്ഗണിന്റെ പിതാാവ് വീരു ദേവ്ഗണ്‍ തന്നോട് സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ദേശിച്ചെന്ന് നടന്‍ പരേഷ് റാവല്‍. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പരേഷ് റാവല്‍ സംഭവം ഓര്‍ത്തെടുത്തത്. രണ്ടരമാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് കരുതിയ തന്റെ പരിക്ക് ഒന്നരമാസംകൊണ്ട് ഭേദമായെന്നും പരേഷ് റാവല്‍ അവകാശപ്പെട്ടു.
പരിക്കിനെത്തുടര്‍ന്ന് പരേഷ് റാവലിനെ മുംബൈയിലെ നാനാവതി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് വീരു ദേവ്ഗണ്‍ തന്നോട് സ്വന്തം മൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് പരേഷ് റാവല്‍ വെളിപ്പെടുത്തുന്നത്. പരിക്ക് അതിവേഗം ഭേദമാകാന്‍, ഓരോ ദിവസവും ആദ്യംശേഖരിക്കുന്ന മൂത്രം കുടിക്കാനാണ് വീരു ദേവ്ഗണ്‍ നിര്‍ദേശിച്ചത്. മദ്യവും റെഡ് മീറ്റും പുകവലിയും ഒഴിവാക്കാനും നിര്‍ദേശിച്ചുവെന്ന് പരേഷ് റാവല്‍ കൂട്ടിച്ചേര്‍ത്തു.
'മുഴുവനായി ഒറ്റത്തവണ കുടിക്കാതെ ബിയറുപോലെ സിപ് ചെയ്തായിരുന്നു കുടിച്ചത്. 15 ദിവസം ഞാനിത് തുടര്‍ന്നു. 15 ദിവസം കഴിഞ്ഞ് എക്‌സ് റേ എടുത്ത ഡോക്ടര്‍ ഞെട്ടി. ഇതെങ്ങനെയാണ് ഈ സിമെന്റിങ് സംഭവിച്ചതെന്ന് ഡോക്ടര്‍ എന്നോട് ചോദിച്ചു. രണ്ടുരണ്ടരമാസം ആശുപത്രിയില്‍ തുടരാനായിരന്നു എന്നോട് ആവശ്യപ്പെട്ടത്, എന്നാല്‍ ഒന്നരമാസത്തില്‍ തന്നെ എന്നെ ഡിസ്ചാര്‍ജ് ചെയ്തു. അത് മാജിക് പോലെയായിരുന്നു', പരേഷ് റാവല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Paresh Rawal reveals Ajay Devgn's begetter suggested drinking his ain urine for faster wounded recovery
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·