'സ്വപ്‌നമോ യാഥാര്‍ഥ്യമോ'- ഫാസിലിനെ കണ്ടതിൻ്റെ ആനന്ദം പങ്കുവെച്ച് പ്രകാശ് വര്‍മ

7 months ago 7

23 June 2025, 10:05 PM IST

prakash varma fazil

പ്രകാശ് വർമ പങ്കുവെച്ച ചിത്രത്തിൽ നിന്ന്| ഫോട്ടോ: Instagram/ @prakash.varma_nirvana

'എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി'... മലയാളിയുടെ എപിക് സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടല്‍ കുറിച്ചുകൊണ്ട് 'ജോര്‍ജ് സാര്‍' എഴുതി.

സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ ആനന്ദനിമിഷങ്ങളാണ് നടനും പരസ്യചിത്ര നിര്‍മാതാവുമായ പ്രകാശ് വര്‍മ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. അദ്ദേഹത്തിനും കുടുംബത്തോടൊപ്പവും പങ്കുവെച്ച നിമിഷങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രകാശ് വര്‍മ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഫാസിലിന്റെ ഭാര്യ റൊസീന ഫാസില്‍, ഇളയ മകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. നിര്‍വാണ ഫിലിംസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഭാര്യയുമായ സ്‌നേഹ ഈപ്പന്റെ കൂടെയാണ് പ്രകാശ് വർമ ഫാസിലിനെ കാണാനെത്തിയത്.

'അസാധാരണമായ സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുള്ള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടോയിരിക്കുക. പാട്ടിന്റെ സ്വാധീനം. പെര്‍ഫോമെന്‍സിന്റെ ആര്‍ദ്രത. ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും' പ്രകാശ് വർമ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മാതൃഭൂമി പ്രസിദ്ധീകരിച്ച മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തില്‍ ഫാസിലിന്റെ കൈപ്പടയില്‍ എഴുതിയ ആശംസയുടെ ചിത്രവും പ്രകാശ് വര്‍മ പങ്കുവെച്ച ചിത്രത്തിലുണ്ട്.

Content Highlights: Actor Prakash Varma shares his joyful gathering with legendary filmmaker Fazil

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article