Authored by: അശ്വിനി പി|Samayam Malayalam•19 May 2025, 4:26 pm
ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ബെസ്റ്റ് ഫ്രണ്ട്സ് എന്നതിനപ്പുറം ജീവിതത്തിലും ഒന്നിക്കാൻ പോകുന്നവരാണ്. ഇപ്പോഴിതാ നിമിഷിന്റെ ഏറ്റവും വലിയ ഒരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് അഹാന
നിമിഷിൻറെ നേട്ടത്തിൽ അഭിമാനവും സന്തോഷവും പങ്കുവച്ച് അഹാന (ഫോട്ടോസ്- Samayam Malayalam) സൂര്യയുടെ നാൽപത്തിയാറാമത്തെ ചിത്രം ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻരെ പൂജയവും പ്രഖ്യാപനവും കഴിഞ്ഞു എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. നമിതയെ സംബന്ധിച്ച് വിജയ്ക്കൊപ്പമുള്ള ജനനായകന് ശേഷം ചെയ്യുന്ന തമിഴ് സിനിമയാണ്.
Also Read: സൂര്യയുടെ നായികയായി മമിത ബൈജു! ഇരുവരുടെയും പ്രായ വ്യത്യാസം ചർച്ചയാവുന്നു; ഇതെങ്ങനെ സാധിക്കുമെന്ന് സോഷ്യൽ മീഡിയ, മമിത അടുത്ത നയനോ അസിനോ?
സൂര്യ 46 എന്ന താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ അഹാനയുടെ നിമിഷ് രവിയാണ്. ഈ സന്തോഷവും അഭിമാനവുമാണ് താരപുത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'നിമിഷിന്റെ അടുത്ത സിനിമ. ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ. ഗംഭീരമാക്കൂ നിമിഷ്. ഗുഡ് ലക്ക് വെങ്കി അട്ലൂർ. മറ്റൊരു സൂപ്പർ ചിത്രത്തിനായി കാത്തിരിയ്ക്കുന്നു' എന്നാണ് അഹാനയുടെ പോസ്റ്റ്. സിനിമയുടെ പൂജ വേളയിൽ എടുത്ത ക്ലാപ് ബോർഡ് ഫോട്ടോയും, അഹാനയുടെ സ്റ്റോറിയും നിമിഷും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Also Read: മകളുടെ പ്രായമുള്ള നടിയ്ക്കൊപ്പം ലിപ് ലോക്ക്! 70 കഴിഞ്ഞില്ലേ, തൃഷയും അഭിരാമിയും എത്ര ചെറുതാണ്; വിമർശനവുമായി സോഷ്യൽ മീഡിയ
സ്വപ്നം കണ്ടത് പോലെ സംഭവിക്കുന്നു; അഭിമാനവും സന്തോഷവും പങ്കുവച്ച് അഹാന കൃഷ്ണകുമാർ; നിമിഷിന് ആശംസകൾ
അഹാനയുടെ നിമിഷും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പല ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. അഹാനയും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ നിമിഷ് ആയിരുന്നു. സാറ, റോഷാക്ക്, കുറുപ്പ്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക തുടങ്ങിയ സിനിമകൾക്ക് വേണ്ടി ഛായാഗ്രഹണം ചെയ്ത നിമിഷിന്റെ ആദ്യ തമിഴ് ചിത്രമാണ് ഈ സൂര്യ 46.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·