16 June 2025, 11:15 AM IST

ബേസിൽ ജോസഫ് പോസ്റ്റ് ചെയ്ത ചിത്രം, ടൊവിനോ തോമസ് | ഫോട്ടോ: Instagram
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പുത്തൻ സോഷ്യൽ മീഡിയാ പോസ്റ്റ് വൈറലാവുന്നു. അശ്വമേധം എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ട്രോള്‍ പേജുകളിലെല്ലാം 'കുട്ടി ബേസില്‍' താരമായി. ഇതിന് മറുപടിയെന്നോണം ബേസിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിൽ ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത പ്രതികരണം നിമിഷനേരംകൊണ്ടാണ് വൈറലായത്.
കൈയില്‍ ഒരു ഗിറ്റാറും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രമാണ് ബേസിൽ ജോസഫ് പോസ്റ്റ് ചെയ്തത്. 'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്' എന്നാണ് അദ്ദേഹം ഈ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് രസകമായ കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ കമന്റിടാന്‍ ടൊവിനോയെ ഒട്ടേറെപ്പേര്‍ ടാഗും ചെയ്തിട്ടുണ്ട്. അധികം വൈകാതെ പ്രതികരണവുമായി ടൊവിനോ തന്നെയെത്തി. സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ? എന്നാണ് താരം കമന്റ് ചെയ്തത്.

അപ്പൊ ഒരു പാട്ടുകൂടി വരാൻ ഉണ്ടെന്ന് മനസ്സിൽ ആയി... കൊച്ചു ടീവിൽ ആണോ എന്നാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി ചോദിച്ചത്. അറിഞ്ഞില്ല... ആരും ഒന്നും പറഞ്ഞില്ല എന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കമന്റ്. വേടന് മുൻപേ വയനാടൻ എന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ഞെട്ടിച്ചെന്നായിരുന്നു സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ പ്രതികരണം.
അഭിനേതാക്കളായ ബിനു പപ്പു, നൈല ഉഷ, രജിഷ വിജയൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരും ബേസിൽ ജോസഫിന് പ്രോത്സാഹനവുമായെത്തി.
Content Highlights: Basil Joseph`s caller societal media station featuring a guitar is viral. Tovino Thomas`s witty reply
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·