സ്വയം പിഴവു വരുത്തിയ ശേഷം മറ്റുള്ളവരെ കുറ്റം പറയുന്നോ? റിയാൻ പരാഗിനെ കുടഞ്ഞ് മുൻ ഇന്ത്യൻ താരം

8 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 27 , 2025 09:51 AM IST

1 minute Read

മുംബൈ ഇന്ത്യൻസിനെതിരെ അർധ സെഞ്ചറി നേടിയ രാജസ്ഥാൻ താരം റിയാൻ പരാഗ് (Photo by Punit PARANJPE / AFP)
റിയാൻ പരാഗ് Photo: Punit PARANJPE/AFP

ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര. നാലു പോയിന്റുമായി പട്ടികയിലെ ഒൻപതാം സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസ് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് അമിത് മിശ്ര പരാഗിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. സഞ്ജു സാംസൺ പരുക്കേറ്റു പുറത്തായതിനാല്‍ റിയാൻ പരാഗാണ് നിലവിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്.

പരാഗ് സ്വയം പിഴവു വരുത്തിയിട്ടും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് അമിത് മിശ്ര ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. ബെംഗളൂരുവിനെതിരായ മത്സരം തോറ്റതോടെ പരാഗ് സഹതാരങ്ങളെ കുറ്റപ്പെടുത്തിയതാണ് അമിത് മിശ്രയെ ചൊടിപ്പിച്ചത്. ‘‘സ്വയം പിഴവുകൾ വരുത്തിയിട്ട് നിങ്ങളെങ്ങനെയാണു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. ബെംഗളൂരുവിനെതിരെ നിങ്ങൾ ഒരുപാടു പിന്നിലായിരുന്നില്ല. എപ്പോഴും മത്സരത്തിൽ സാധ്യതയുണ്ടായിരുന്നു.’’

‘‘40–50 റൺസിനൊന്നുമല്ല കളി തോറ്റത്. ചെറിയ വ്യത്യാസത്തിലാണു രാജസ്ഥാനു മത്സരം നഷ്ടമായത്. തെറ്റായ സമയത്ത് പരാഗ് പുറത്തായിരുന്നില്ലെങ്കിൽ ഒരോവർ മുൻപേ രാജസ്ഥാനു ജയിക്കാമായിരുന്നു. നിർണായക സമയങ്ങളില്‍ പരാഗ് പരീക്ഷിക്കുന്ന പല ഷോട്ടുകളും ഒഴിവാക്കാവുന്നതായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്ത് കളി ജയിപ്പിക്കാൻ പരാഗ് ശ്രമിക്കണമായിരുന്നു.’’– അമിത് മിശ്ര പ്രതികരിച്ചു. ആർസിബിക്കെതിരെ 10 പന്തിൽ 22 റൺസെടുത്താണു റിയാൻ പരാഗ് പുറത്തായത്.

English Summary:

Yourself made mistakes, wherefore blaming others: Amit Mishra against Riyan Parag

Read Entire Article