സ്വാസിക ഇതെന്തു ഭാവിച്ചാണ്, ഇതുവരെ കിട്ടാത്തതെല്ലാം ഒറ്റയടിക്ക് നേടിയെടുക്കുകയാണോ? നൂറ്‌സാമിയുടെ ടീസര്‍ വൈറലാവുന്നു

1 month ago 9

Authored by: അശ്വിനി പി|Samayam Malayalam8 Apr 2026, 5:26 p.m. IST

തമിഴില്‍ ഓരോ സിനിമ കഴിയുന്തോറും സ്വാസിക പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. നൂറുസാമി എന്ന ചിത്രത്തിന്റെ ടീസറിലും അതാവര്‍ത്തിക്കുന്നു

swasika successful  noorusamiനൂറ്സാമിയിൽ സ്വാസിക
അഭിനേത്രി, നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം സ്വാസിക വിജയ് ശ്രദ്ധേയയായിരുന്നുവെങ്കിലും മലയാളത്തില്‍ അര്‍ഹിക്കുന്ന മികച്ചൊരു വേഷം സ്വാസികയ്ക്ക് ലഭിച്ചിരുന്നില്ല. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോഴാണ്, നടി സീരിയലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. സീത എന്ന സീരിയലിലൂടെ പ്രതീക്ഷിച്ചതിലും അധികം സ്‌നേഹവും സ്വീകാര്യതയും സ്വാസികയ്ക്ക് ലഭിച്ചു. സീരിയലുകള്‍ ചെയ്യുമ്പോഴും സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ സ്വാസിക ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ തമിഴില്‍ ചെറിയ ചെറിയ വേഷങ്ങളെല്ല, അഭിനയ സാധ്യതയുള്ള വലിയ വേഷങ്ങളാണ് സ്വാസികയെ തേടിയെത്തുന്നത്. വീണ്ടും വീണ്ടും സ്വാസിക തമിഴില്‍ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ നൂറ്‌സാമി എന്ന ചിത്രത്തിന്റെ ടീസറും വന്ന് കഴിഞ്ഞപ്പോള്‍ ആരാധകര്‍ ചോദിക്കുന്നു, സ്വാസിക ഇതെന്ത് ഭാവിച്ചാണ് എന്ന്. അത്രയും അത്ഭുതപ്പെടുത്തുന്ന അഭിനയവും ലുക്കുമാണ് നടിക്ക് ചിത്രത്തില്‍. ഓരോ നോട്ടത്തില്‍ പോലും അഭിനയിക്കുന്ന സ്വാസിക ശരിക്കും കാഴ്ചക്കാര്‍ക്ക് അത്ഭുതമാണ്.

Also Read: പാണ്ടി നൈറ്റ് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഹല്‍ദിക്ക് പകരം പുതിയ ആഘോഷത്തോടെ ഗംഗയുടെ പ്രിവെഡ്ഡിങ്

രണ്ട് മിനിറ്റ് രണ്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ സ്വാസിക തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ കേന്ദ്ര നായക വേഷത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശിയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററും പാട്ടുമെല്ലാം ഇതിനോടകം പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞതാണ്.

തമിഴില്‍ ഇത് സ്വാസികയുടെ രണ്ടാം ഇന്നിങ്‌സാണ്. അവസരങ്ങള്‍ തേടി മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയ സ്വാസികയ്ക്ക് ആദ്യത്തെ പോക്കില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഒരു നയന്‍താരയെ പോലെ, അസിനെ പോലെ തനിക്കും ഒരുപാട് അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ നിരാശയോടെയാണ് അന്ന് മടങ്ങിയത്. പിന്നീട് തമിഴിലേക്ക് പോകാതെയായി.


പക്ഷേ ലബ്ധര്‍ പന്ത് എന്ന ചിത്രത്തിലൂടെയുള്ള രണ്ടാം ഇന്നിങ്‌സ് അതുവരെ കിട്ടാത്തതെല്ലാം നേടിയെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു. തുടരെ തുടരെ തമിഴകത്ത് നിന്ന് നല്ല അവസരങ്ങള്‍ വന്നു. മാമന്‍ എന്ന ചിത്രത്തിലെ സഹോദര വേഷവും ഏറെ പ്രശംസിക്കപ്പെട്ടു. സൂര്യയുടെ റെട്രോയിലും, ഇപ്പോള്‍ ഇറങ്ങുന്ന കറുപ്പ് എന്ന ചിത്രത്തിലും സ്വാസികയ്ക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ നൂറ്‌സാമി എന്ന ചിത്രത്തിലൂടെ തമിഴകത്ത് സ്വാസികയ്ക്ക് ഒരു പുരസ്‌കാരവും ഉറപ്പാണെന്ന് ആരാധകര്‍ പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article