സ്വാസികയ്ക്ക് നാഷണല്‍ അവാര്‍ഡിനും മുകളില്‍ എന്തെങ്കിലും നല്‍കണം, ഓസ്‌കാര്‍ തന്നെ വേണം എന്ന് വിജയ് ആന്റണി

1 month ago 4
തമിഴില്‍ ഓരോ സിനിമകള്‍ കഴിയുന്തോറും പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ് സ്വാസിക . ലബ്ധര്‍ പന്ത് എന്ന ചിത്രത്തില്‍ തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ നൂറു സാമി എന്ന ചിത്രം കണ്ട് സ്വാസികയ്ക്ക് ഒരു ഓസ്‌കാര്‍ തന്നെ നല്‍കണം എന്നാണ് നായകന്‍ വിജയ് ആന്റണി പറയുന്നത്. അതിനോട് സിനിമ കണ്ട ആരാധകരും നൂറ് ശതമാനം യോജിക്കുന്നു.

സ്വാസിക തീര്‍ച്ചയായും ഈ വര്‍ഷം നാഷണല്‍ അവാര്‍ഡിന് മുകളില്‍ എന്തെങ്കിലും വാങ്ങണം. നമ്മുടെ രാജ്യത്ത് ഓസ്‌കാറില്ല, ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ഓസ്‌കാര്‍ സ്വാസികയ്ക്ക് തന്നെ നല്‍കണം എന്നാണ് വിജയ് ആന്റണി പറഞ്ഞത്. സ്വാസികയുടെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ഒന്നും നല്‍കിയാല്‍ മതിയാവില്ല എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് എന്ന് സംവിധായകന്‍ ശശിയും ഓര്‍മപ്പെടുത്തി.

Also Read: മമിത ബൈജുവിനെ മാത്രം എന്തിന് ഒഴിവാക്കി? സൂര്യയുടെ സിനിമ പോസ്റ്ററിന് എതിരെ സനം ഷെട്ടി

ശരിക്കും സ്വാസിക അത് അര്‍ഹിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. സെല്‍വിയായി സ്വാസിക അഭിനയിക്കുകയായിരുന്നില്ല, നില്‍പ്പിലും എടുപ്പിലും നടത്തത്തിലുമെല്ലാം ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ട ആരാധകരുടെ പ്രതികരണം.

സിനിമ കണ്ട് വളരെ ഇമോഷണലായി ഭര്‍ത്താവ് പ്രേം ജേക്കബ് ഇമോഷണലോടെ പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ഈ സിനിമയുടെ കഥ കേട്ടതുമുതല്‍, ആ കഥാപാത്രമായി മാറാനുള്ള സ്വാസികയുടെ ശ്രമങ്ങളെ കുറിച്ചും, എത്രത്തോളം അതിന് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചു എന്നും പ്രേം പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ വിജയം സ്വാസിക അര്‍ഹിക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം.

Also Read: അമ്മയുടെ നഷ്ടം ഉണ്ടാക്കിയ വേദനയും ഒറ്റപ്പെടലും എന്നെ ഇന്നും ബാധിക്കുന്നു; വേദനയോടെ ദീപന്‍ മുരളി


തമിഴില്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ സ്വാസികയുടെ ആദ്യ വിജയമായിരുന്നു ലബ്ധര്‍ പന്ത്. അതിന് ശേഷം റെട്രോ, കറുപ്പ്, ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും, മാമന്‍ പോലുള്ള സിനിമകളിലെ അഭിനയം ഏറെ കൈയ്യടി നേടി. അതിന് ശേഷമാണിപ്പോള്‍ നൂറ് സാമിയിലെ ഗംഭീര അഭിനയം.
Read Entire Article