സ്വീപും റിവേഴ്സ് സ്വീപും ശ്രമിക്ക്: ‘സൂക്ഷിച്ച് കളിച്ച’ ‍ഡക്കറ്റിനെ ചൊറിഞ്ഞ് ജയ്സ്വാൾ, പ്രോത്സാഹിപ്പിച്ച് ഗിൽ- വിഡിയോ

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 04 , 2025 12:58 PM IST

1 minute Read

 X@Sonylive
മത്സരത്തിനിടെ ബെൻ ഡക്കറ്റിനോട് സംസാരിക്കുന്ന യശസ്വി ജയ്സ്വാൾ. Photo: X@Sonylive

ലണ്ടൻ∙ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റിനെ ചൊറിഞ്ഞ് യശസ്വി ജയ്സ്വാൾ. ഇന്ത്യൻ പേസർമാരെ കരുതലോടെ നേരിടുന്നതിനിടെയാണ് ഡക്കറ്റിനെ പ്രകോപിപ്പിക്കാൻ ‘കുത്തുവാക്കുകളുമായി’ ജയ്സ്വാൾ എത്തിയത്. കുറച്ചുകൂടി ഉണർന്നു കളിക്കാനായിരുന്നു ജയ്സ്വാളിന്റെ ഉപദേശം. ഇന്ത്യൻ യുവതാരം ജയ്സ്വാൾ ബെൻ ഡക്കറ്റിനെ കളിയാക്കുന്നത് സ്റ്റംപ് മൈക്കിലും പതിഞ്ഞിട്ടുണ്ട്. ആദ്യം മടിച്ചുനിന്ന ഡക്കറ്റ് പിന്നീട് ജയ്സ്വാളിനു മറുപടിയുമായെത്തി.

‘‘എനിക്കു നിങ്ങളുടെ കുറച്ചു ഷോട്ടുകൾ കണ്ടാൽ കൊള്ളാം എന്നുണ്ട്. സ്വീപും റിവേഴ്സ് സ്വീപും കളിച്ചുനോക്ക്, ഇത് നിങ്ങളുടെ ഗെയിമല്ല.’’– ജയ്സ്വാൾ ഫീൽഡിങ്ങിനിടെ പറഞ്ഞു. ‘‘ഞാൻ എന്തിന് നീ പറയുന്നതു കേൾക്കണം’’ എന്നായിരുന്നു ഡക്കറ്റിന്റെ മറുപടി. യശസ്വി ജയ്സ്വാളിന് പ്രോത്സാഹനവുമായി ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സംസാരത്തിൽ ഇടപെടുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയാണ് ബെൻ ഡക്കറ്റ് പുറത്തായത്. 83 പന്തുകൾ നേരിട്ട ഡക്കറ്റ് 54 റൺസടിച്ചു. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തായിരുന്നു ഡക്കറ്റിന്റെ മടക്കം. ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ് മത്സരത്തിൽ ഇംഗ്ലണ്ടുള്ളത്. 374 റൺസെന്ന വിജയലക്ഷ്യത്തിലെത്താൻ ഇംഗ്ലണ്ടിന് ഇനി 35 റൺസ് കൂടി മതിയാകും.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Sonylive എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Yashasvi Jaiswal successful heated statement with Ben Duckett

Read Entire Article