സൗദി പ്രൊ ലീഗിൽ 100 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: May 09, 2026 10:56 AM IST

1 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫയൽ ചിത്രം)
ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫയൽ ചിത്രം)

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 100 ഗോൾ തികച്ചു. കഴിഞ്ഞദിവസം അൽ ഷബാബിനെ 4–2നു തോൽപിച്ച മത്സരത്തിൽ അൽ നസ്‌റിനായി സ്കോർ ചെയ്താണു നാൽപത്തൊന്നുകാരൻ താരം 100 തികച്ചത്. കളി തീരാൻ 15 മിനിറ്റുള്ളപ്പോൾ സാദിയോ മാനെയുടെ ക്രോസിൽനിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. താരത്തിന്റെ 971–ാം കരിയർ ഗോളാണിത്. ഈ സീസണിൽ അൽ നസ്‌റിനായി 26–ാം ഗോളും. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽനിന്ന് ജൂലൈയിൽ അൽ നസ്‌റിലെത്തിയ പോർച്ചുഗൽ താരം ജോവ ഫെലിക്സാണ് മറ്റു 3 ഗോളുകളും നേടിയത്.

English Summary:

Cristiano Ronaldo 100 goals Saudi League is simply a large milestone achieved by the shot superstar

Read Entire Article