സൗദി പ്രൊ ലീഗ്: കിരീടം ഉടനില്ല, അൽ നസ്‌റിന്റെ കാത്തിരിപ്പ് നീളും

4 months ago 10

മനോരമ ലേഖകൻ

Published: May 14, 2026 09:56 AM IST

1 minute Read

ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.
ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോൾ കിരീടത്തിനായുള്ള അൽ നസ്റിന്റെയും സൂപ്പർ താരം ‌ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാത്തിരിപ്പ് തുടരും. അൽ ഹിലാലിനെതിരായ മത്സരം 1–1ന് സമനിലയായതോടെ ഇനിയുള്ള മത്സരങ്ങൾ അൽ നസ്റിനു നിർണായകമാണ്. 37-ാം മിനിറ്റിൽ മുഹമ്മദ് സിമാകാനിലൂടെ ലീഡെടുത്ത അൽ നസ്ർ ഇൻജറി ടൈം വരെ (90+7) മുന്നിലായിരുന്നു. എന്നാൽ, അടുത്ത മിനിറ്റിൽ അൽ നസ്‌ർ ഗോളി ബെന്റോ സെൽഫ് ഗോൾ വഴങ്ങിയതു മത്സരഫലം തിരിച്ചു (1–1). 33 കളിയിൽ അൽ നസ്ർ 83 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള അൽ ഹിലാലിനു 32 കളിയി‍ൽ 78 പോയിന്റ്. അൽ നസ്‌ർ അവസാന മത്സരം ജയിക്കുന്നതിനൊപ്പം അൽ ഹിലാൽ 2 മത്സരങ്ങളിൽ ഒന്നിൽ തോൽക്കുകയോ സമനില വഴങ്ങുകയോ കൂടി ചെയ്തെങ്കിലേ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സൗദിയിലെ കന്നിക്കിരീടമെന്ന സ്വപ്നം സഫലമാകൂ.

English Summary:

Al Nassr's Saudi Pro League Title Hopes Hinge connected Final Matches

Read Entire Article