എന്നെ സംബന്ധിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം ഉണ്ടായതുകൊണ്ട് രക്ഷപ്പെടണമെന്നില്ല. ഖുശ്ബുവിനും, രമ്യ കൃഷ്ണനുമൊക്കെയുള്ള സൗന്ദര്യമോ ഭാഗ്യമോ എനിക്കില്ല. എനിക്ക് തുടക്കത്തില്‍ തന്നെ കേട്ടത് രാശിയില്ലാത്ത നടി എന്ന പേരാണ്. അത് മാറ്റിയെടുത്ത് ഭാഗ്യരാജ് സര്‍ ആണെന്ന് ഐശ്വര്യ പറയുന്നു. വാസ്തവത്തില്‍ ഒരു സിനിമ ചെയ്ത് പഠനത്തിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. പക്ഷേ പിന്നീട് അതിന് സാധിച്ചില്ല, ഇതൊരു പ്രൊഫഷനായി വന്നു.
നമ്മള്‍ കരയുന്നതും സോറി പറയുന്നതും അവര്‍ ആസ്വദിക്കും, സന്തോഷിക്കും; അങ്ങനെയുള്ള റിലേഷന്‍ഷിപ്പില്‍ ജീവിച്ചതിനെ കുറിച്ച് മോനിഷ
തമിഴില്‍ നാന്‍ പുടിച്ച മാപ്പിള്ളൈ എന്നൊരു ചിത്രം ചെയ്തിരുന്നു. അത് മികച്ച വിജയം നേടി, അതിന് പിന്നാലെ ഒരുപാട് അവസരങ്ങള്‍ വന്നു, പത്ത് സിനിമകള്‍ കരാറ് ചെയ്തു, അത് പത്തും പൊട്ടി. അടുത്ത വര്‍ഷം തെലുങ്കിലൊരു സിനിമ ചെയ്തു അത് വിജയ്ച്ചു, തെലുങ്കില്‍ പത്ത് സിനിമകള്‍ വന്നു, അതു പൊട്ടി, തമിഴില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു. അങ്ങനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 35 ഓളം സിനിമകള്‍ ചെയ്തു, അതെല്ലാം പൊട്ടി. അതില്‍ ചിലതൊക്കെ വിജയിച്ചു, ചിലതിലെ പാട്ട് ക്ലിക്കായി എന്നതിനപ്പുറം സിനിമ പരാജയമായിരുന്നു. അതോടെയാണ് രാശിയില്ലാത്ത നടി എന്ന പേര് വീണത്.
പിന്നീട് തേവര്‍മകന്‍ എന്ന സിനിമ വന്നു. മീനയും, ഞാനുമായിരുന്നു ചിത്രത്തില്‍ ആദ്യമുണ്ടായിരുന്നത്, പിന്നീട് മീന മാറി രേവതിയായി. അതിന് പിന്നാലെ എന്നെയും മാറ്റി, പകരം ഗൗതമി വന്നു. അത് നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴാണ് ഭാഗ്യരാജ് സാറിന്റെ റാസകുട്ടി എന്ന ചിത്രം വരുന്നത്. സിനിമ വിജയിച്ചു, എനിക്കത് കരിയര്‍ ബ്രേക്കുമായി. രാശിയില്ലാത്ത നടി എന്ന പേര് മാറിയത് അതിന് ശേഷമാണ് എന്നാണ് ഐശ്വര്യ ഭാസ്‌കര്‍ പറയുന്നത്.
ഒരുകാലത്ത്, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, രജിനികാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് ഐശ്വര്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. സീരിയലുകളില്‍ സജീവമായി. ഇപ്പോള്‍ സിനിമയിലും സീരിയലുകളിലും ഐശ്വര്യയ്ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.




English (US) ·