01 September 2025, 02:20 PM IST

സൗബിൻ ഷാഹിർ | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി
കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിന്റെ ഭാഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗബിനുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്ന് നിർമാതാക്കളും വാദിച്ചിരുന്നു.
Content Highlights: Actor Soubin Shahir's Overseas Travel Request Denied by Court successful Financial Fraud Case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·