സൗരവ് ​ഗാം​ഗുലി-ജസ്റ്റിൻ ലാം​ഗർ ഓപ്പണിങ്, ക്യാപ്റ്റനായി റിക്കി പോണ്ടിങ്; യുവി അഞ്ചാമൻ; ഐപിഎൽ 2027ലെ പരിശീലകരുടെ ബെസ്റ്റ് ഇലവനിതാ

1 month ago 4
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ഇതിനോടകം ടീമുകൾ കടന്ന് കഴിഞ്ഞു. എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയെ സൃഷ്ടിച്ച് ഇത്തവണ കപ്പിലേക്കെത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു, ഇതിൽ എടുത്തു പറയേണ്ടത് ഇത്തവണത്തെ കിടിലൻ പരിശീലക സംഘത്തെക്കുറിച്ചാണ്. എല്ലാ ടീമുകൾക്കൊപ്പവും മികച്ച പരിശീലക സംഘമാണുള്ളത്.

ഇപ്പോൾ സൗ​രവ് ​ഗാം​ഗുലിയും യുവരാജ് സിങ്ങും ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക സംഘത്തിലേക്കെത്തിയതോടെ ഇത്തവണത്തെ പോരാട്ടം കൂടുതൽ ആവേശകരമായി മാറാൻ പോവുകയാണ്. ഇത്തവണത്തെ ഐപിഎല്ലിലെ പരിശീലകരെ ഉൾപ്പെടുത്തി ഒരു പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്താൽ ആരൊക്കെ അതിൽ ഉൾപ്പെടും? ഇപ്പോഴിതാ സ്റ്റാർ സ്പോർട്സ് തിരഞ്ഞെടുത്ത പ്ലേയിങ് ഇലവനിൽ ആരൊക്കെയാണുള്ളതെന്ന് പരിശോധിക്കാം

ഓപ്പണർമാരായി സൗരവ് ​ഗാം​ഗുലിയേയും ജസ്റ്റിൻ ലാം​ഗറിനേയും പരി​ഗണിക്കാം. സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായാണ് ഇത്തവണ എത്തുന്നത്. മുൻ ഇന്ത്യൻ നായകനായ ​ഗാം​ഗുലിക്ക് പരിശീലക റോളിലും വലിയ പ്രകടനം നടത്താനാവുമെന്ന് തന്നെ കരുതാം. മുൻ ഓസീസ് താരം ജസ്റ്റിൻ ലാം​ഗർ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ പരിശീലകനാണ്. ഇത്തവണ വലിയ മാറ്റങ്ങളോടെയാവും ലഖ്നൗ ഇറങ്ങുക.

മൂന്നാമനായി റിക്കി പോണ്ടിങ്ങാണുള്ളത്. പഞ്ചാബ് കിങ്സിന്റെ പരിശീലകനായ പോണ്ടിങ്ങാണ് ഈ പ്ലേയിങ് ഇലവന്റെ ക്യാപ്റ്റൻ. മുൻ ഓസീസ് ഇതിഹാസ നായകനായ പോണ്ടിങ്ങിന് കീഴിൽ പഞ്ചാബ് കിങ്സ് ഫെെനൽ കളിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. നാലാം നമ്പറിൽ കുമാർ സം​ഗക്കാരക്കാണ് അവസരം. രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാണ് സം​ഗക്കാര.


Samayam MalayalamIND vs NZ Odi: സഞ്ജുവിന് രണ്ട് മത്സരം, മുഹമ്മദ് ഷമി തിരിച്ചെത്തും; ഹാർദിക്കുണ്ടാകില്ല, ന്യൂസീലൻഡ് ഏകദിനത്തിൽ ഈ സർപ്രെെസ് നീക്കത്തിന് ഇന്ത്യ
ഈ ടീമിന്റെ വിക്കറ്റ് കീപ്പറായി സംഗക്കാരയാണുള്ളത്. രാജസ്ഥാനെ ഫെെനലിലേക്കെത്തിക്കാൻ സംഗക്കാരയ്ക്കായെങ്കിലും കിരീടം നേടാൻ സാധിച്ചിട്ടില്ല. അഞ്ചാം നമ്പറിൽ യുവരാജ് സിങ് ങിനാണ് അവസരം. ഇന്ത്യയുടെ മുൻ സ്പിൻ ഓൾറൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക റോളിലാണുള്ളത്. ഭാവിയിൽ ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ ഭാഗമായി യുവരാജ് എത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

ആറാം നമ്പറിൽ മഹേല ജയവർധനയാണുള്ളത്. മുൻ ശ്രീലങ്കൻ ക്യാപ്റ്റനും സൂപ്പർ താരവുമായ ജയവർധന നിലവിൽ മുംബെെ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനാണ്. പരിശീലക റോളിൽ പറയത്തക്ക നേട്ടങ്ങളൊന്നുമില്ലെങ്കിലും വരുന്ന സീസണിലും ജയവർധന മുംബെെയുടെ മുഖ്യ പരിശീലകനായി തുടരും. ഏഴാം നമ്പറിൽ ആൻഡി ഫ്ളവർക്കാണ് അവസരം.


രോഹിത്തിനെ മുംബെെ വീണ്ടും ക്യാപ്റ്റനാക്കരുത്, ടീമിന് ഗുണം ചെയ്യാത്ത തീരുമാനം ആയേക്കും; ടീം വിടാൻ ഹാർദിക്കിനൊപ്പം സൂര്യകുമാറും

റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ പരിശീലകനാണ് ആൻഡി ഫ്ളവർ. അവസാന രണ്ട് സീസണിലും ആർസിബി കപ്പിലേക്കെത്തിയിരുന്നു. രജത് പാട്ടീധാറിന് കീഴിൽ ആർസിബിയെ കന്നി കിരീടത്തിലേക്കെത്തിച്ചതിന് പിന്നിൽ ആൻഡി ഫ്ളവറിന്റെ പങ്ക് വളരെ വലുതാണ്. അവസാന രണ്ട് സീസണിലും ആർസിബിയാണ് കപ്പിലേക്കെത്തിയത്.

എട്ടാം നമ്പറിൽ അഭിഷേക് നായർക്കാണ് സീറ്റ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ മുഖ്യ പരിശീലകനാണ് ഓൾറൗണ്ടറായ അഭിഷേക്. വരുന്ന സീസണിൽ അഭിഷേകിന് കെകെആറിനെ കപ്പിലേക്കെത്തിക്കാൻ സാധിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ പരിശീലക റോൾ പോകാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. ഒമ്പതാം നമ്പറിൽ ഡാനിയൽ വെട്ടോറിയാണുള്ളത്.

ന്യൂസീലൻഡ് മുൻ സ്പിൻ ഓൾറൗണ്ടറും ക്യാപ്റ്റനുമായ ഡാനിയൽ വെട്ടോറി സൺറെെസേഴ്സ് ഹെെദരാബാദിന്റെ പരിശീലകനാണ്. 10ാം നമ്പറിൽ സഹീർ ഖാനാണ് അവസരം. ഇത്തവണ ചെന്നെെ സൂപ്പർ കിങ്സിന്റെ പരിശീലകനാണ് സഹീർ. തീർത്തും അപ്രതീക്ഷിതയാമായാണ് സഹീർ സിഎസ്കെയുടെ മുഖ്യ പരിശീലകനാവുന്നത്. 11ാം നമ്പറിൽ ആശിഷ് നെഹ്റയാണുള്ളത്. ​ഗുജറാത്ത് ടെെറ്റൻസിന്റെ മുഖ്യ പരിശീലകനാണ് നെഹ്റ.

ഐപിഎൽ പരിശീലകരുടെ ബെസ്റ്റ് ഇലവൻ: സൗരവ് ​ഗാം​ഗുലി, ജസ്റ്റിൻ ലാം​ഗർ, റിക്കി പോണ്ടിങ് (ക്യാപ്റ്റൻ), കുമാർ സം​ഗക്കാര, യുവരാജ് സിങ്, മഹേല ജയവർധന, ആൻഡി ഫ്ളവർ, അഭിഷേക് നായർ, ഡാനിയൽ വെട്ടേറി, സഹീർ ഖാൻ, ആശിഷ് നെഹ്റ.

Read Entire Article