Published: June 05 , 2025 04:52 PM IST
1 minute Read
ബാങ്കോക്ക് ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനു മുൻപുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്കു തോൽവി. തായ്‌ലൻഡ് 2–0നാണ് ഇന്ത്യയെ കീഴടക്കിയത്. 8–ാം മിനിറ്റിൽ ബഞ്ചമിൻ ഡേവിസും 59–ാം മിനിറ്റിൽ പൊരാമെറ്റ് അർജ്‌വിലായും തായ്‌ലൻഡിനായി സ്കോർ ചെയ്തു. സുനിൽ ഛേത്രി ഒരുവട്ടം ഗോളിന് അരികിൽവരെയെത്തിയെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. 10നു ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം.
English Summary:








English (US) ·