സൗഹൃദമത്സരത്തിൽ തായ്ലാൻഡിനോട് തോറ്റ് ഇന്ത്യ, ഇനി നിർണായകമായ ഏഷ്യൻകപ്പ് മത്സരം

7 months ago 7

04 June 2025, 09:54 PM IST

indian shot   team

ഇന്ത്യയും തായ്ലാൻഡും തമ്മിൽ നടന്ന മത്സരത്തിനിടെ | X.com/@IndianFootball

ബാങ്കോക്ക്: സൗഹൃദമത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് തോല്‍വി. ഏകപക്ഷീയ രണ്ടുഗോളുകള്‍ക്ക് തായ്‌ലാന്‍ഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏഷ്യൻകപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം സൗഹൃദമത്സരം കളിച്ചത്.

എട്ടാം മിനിറ്റിലും 59-ാം മിനിറ്റിലുമാണ് തായ്‌ലാന്‍ഡ് വലകുലുക്കിയത്. എട്ടാം മിനിറ്റില്‍ ബെന്‍ ഡേവിസും 59-ം മിനിറ്റില്‍ പൊരമെറ്റ് അര്‍ജ് വിരായിയും ലക്ഷ്യം കണ്ടു. റാങ്കിങ്ങിൽ മുന്നിലുള്ള തായ്‌ലാൻഡിനെതിരേയുള്ള പരാജയം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. ലോകറാങ്കിങ്ങിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. തായ്‌ലാൻഡ്‌ 99-ാം റാങ്കിലും.

ഏഷ്യൻകപ്പിന്റെ യോഗ്യതാഘട്ടത്തിലെ മൂന്നാംറൗണ്ടിൽ ജൂൺ പത്തിന് ഹോങ്കോങ്ങിനെതിരേയാണ് ഇന്ത്യയുടെ അടുത്തമത്സരം. ആദ്യകളിയിൽ ഇന്ത്യ ബംഗ്ലാദേശിനെതിരേ സമനിലവഴങ്ങിയിരുന്നു. ഇതോടെ അടുത്തമത്സരം നിർണായകമാണ്.

ക്ലബ് ചുമതലയൊഴിഞ്ഞ്‌ ദേശീയടീമിന്റെ മാത്രം പരിശീലകനായ മനോളോ മാർക്വേസിന്റെ കീഴിലാണ് ഇന്ത്യ മത്സരം കളിച്ചത്. എഫ്സി ഗോവയ്ക്ക് സൂപ്പർ കപ്പ് നേടിക്കൊടുത്താണ് ക്ലബ് ഫുട്‌ബോളിൽനിന്ന്‌ പടിയിറങ്ങിയത്.

Content Highlights: India Suffer Embarrassing Loss To Thailand In International Friendly

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article