Published: March 30 , 2025 03:13 PM IST
1 minute Read
വിശാഖപട്ടണം∙ ഐപിഎലിൽ ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ടോസ്. ടോസ് വിജയിച്ച ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരാബാദ് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. സിമർജീത് സിങ്ങിനു പകരം ശ്രീലങ്കൻ പേസർ ഇഷാൻ മലിംഗ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തി. ഡൽഹിയിൽ യുവതാരം സമീർ റിസ്‌വിക്കു പകരം കെ.എൽ. രാഹുലും കളിക്കുന്നു.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ– ജേക് ഫ്രേസർ മഗ്രുക്, ഫാഫ് ഡുപ്ലേസി, അഭിഷേക് പൊറേൽ, കെ.എൽ. രാഹുൽ, അക്ഷർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രഞ്ച് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ, മുകേഷ് കുമാർ.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമിൻസ് (ക്യാപ്റ്റന്‍), സീഷൻ അൻസാരി, ഹർഷല്‍ പട്ടേൽ, മുഹമ്മദ് ഷമി, ഇഷാൻ മലിംഗ( ഇംപാക്ട് സബ്).
English Summary:








English (US) ·