‘സർനെയിമാണോ’ സർഫറാസിനെ ഒഴിവാക്കാൻ കാരണം? ആഞ്ഞടിച്ച് ഷമ മുഹമ്മദ്; ഷമിയും ഖലീലും കളിക്കുന്നുണ്ടെന്ന് ബിജെപിയുടെ മറുപടി

3 months ago 3

മനോരമ ലേഖകൻ

Published: October 22, 2025 07:46 PM IST

1 minute Read

 FB@ShamaMohammed, PunitParanjpe/AFP
ഷമ മുഹമ്മദ്, സർഫറാസ് ഖാൻ. Photo: FB@ShamaMohammed, PunitParanjpe/AFP

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസ് ഖാനെ പരിഗണിക്കാത്തതിനെച്ചൊല്ലി രാഷ്ട്രീയ വാക്പോര്. കോൺഗ്രസ് നേതാവ് ഷമ മുഹമ്മദാണ് സർഫറാസിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറിനെ ഷമ മുഹമ്മദ് രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു. ‘‘സർഫറാസിന്റെ സർനെയിം കാരണമാണോ അദ്ദേഹത്തെ ഒഴിവാക്കുന്നത്? ഇക്കാര്യത്തിൽ ഗൗതം ഗംഭീറിന്റെ നിലപാട് എന്താണെന്ന് അറിയാം.’’– ഷമ മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അതേസമയം ഷമ മുഹമ്മദ് ക്രിക്കറ്റിൽ മതപരമായ ഭിന്നതകളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. രോഹിത് ശർമയെ തടിയുടെ പേരിൽ കളിയാക്കിയ ശേഷം, ഷമയും അവരുടെ പാർട്ടിയും ക്രിക്കറ്റിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഇതേ ടീമിലാണ് മുഹമ്മദ് ഷമിയും ഖലീൽ അഹമ്മദും കളിക്കുന്നത്. ഇന്ത്യയെ വർഗീയമായും ജാതീയമായും വിഭജിക്കുന്നത് നിർത്തുക.’’– ബിജെപി നേതാവ് ഷഹ്സാദ് പൂനാവാല തിരിച്ചടിച്ചു.

ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിനു വേണ്ടി കളിച്ച സർഫറാസ് അര്‍ധ സെഞ്ചറി നേടിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന താരത്തിന് കഴിഞ്ഞ മാസം ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയും നഷ്ടമായിരുന്നു. നിലവിൽ രഞ്ജി ട്രോഫിക്കു വേണ്ടി മുംബൈ ടീമിൽ കളിക്കുകയാണു താരം. ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുക ലക്ഷ്യമിട്ട് സർഫറാസ് 17 കിലോ ഭാരം കുറച്ചിരുന്നു.

Is Sarfaraz Khan not selected due to the fact that of his surname ! #justasking . We cognize wherever Gautam Gambhir stands connected that matter

— Dr. Shama Mohamed (@drshamamohd) October 22, 2025

English Summary:

Political Clash Over Sarfaraz Khan's Exclusion: Sarfaraz Khan contention erupts aft exclusion from the Indian cricket team. The contention involves governmental figures and accusations of spiritual bias successful squad selection. This has sparked a heated debate, with claims and counterclaims from antithetic governmental parties.

Read Entire Article