സർപ്രൈസ് മാറ്റത്തിനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ; പഞ്ചാബിനെ പൂട്ടാൻ തുറുപ്പുചീട്ടിനെ കളത്തിലിറക്കും

8 months ago 10
ഐപിഎൽ 2025 സീസണിൽ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുകയാണ് പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും. നിലവിൽ ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ് എങ്കിലും നാളെ നടക്കുന്ന മത്സരത്തിൽ ജയം അനിവാര്യമാണ്. കാരണം ആദ്യ അഞ്ച് ടീമുകൾ തമ്മില്ലുള്ള പോയിന്റ് വ്യത്യാസം വളരെ കുറവാണ്. ഈ സാഹചര്യത്തിൽ ഇനിയുള്ള ഓരോ മത്സരങ്ങളും ആദ്യ അഞ്ച് സ്ഥാനക്കാർക്ക് അതീവ നിർണായകമാണ്.
'ബുംറയല്ല; ഐപിഎല്ലിൽ ആ നായകന്മാരിൽ ഒരാൾ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ ആകണം'; ഇന്ത്യയുടെ ടെസ്റ്റ് നായകനെ തിരഞ്ഞെടുത്ത് ഇതിഹാസം
അതേസമയം രാജസ്ഥാൻ റോയൽസ് അടിമുടി മാറ്റങ്ങളോടെയാകും മൈതാനത്ത് ഇറങ്ങുക. പുതിയ രണ്ട് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനും സാധ്യത കൂടുതലാണ്. ഐപിഎൽ 2025 സീസണിൽ നിന്ന് ഇതിനോടകം സഞ്ജു സാംസണിന്റെ റോയൽസ് പുറത്തായെങ്കിലും മാറ്റങ്ങളോടെ മൈതാനത്ത് ഇറങ്ങുന്ന റോയൽസിന്റെ പുതിയ തന്ത്രം കാണാൻ ആരാധകരും കാത്തിരിക്കുകയാണ്.

സർപ്രൈസ് മാറ്റത്തിനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ; പഞ്ചാബിനെ പൂട്ടാൻ തുറുപ്പുചീട്ടിനെ കളത്തിലിറക്കും


സഞ്ജു സാംസൺ ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ആരാധകർ ഉയർത്തുന്ന ആദ്യ ചോദ്യം. ഈ കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ട് ഒന്നും തന്നെ വന്നില്ല എങ്കിലും നെറ്റ്സിൽ പരിശീലനം പുനരാരംഭിച്ച സഞ്ജുവിന്റെ വീഡിയോ റോയൽസ് പുറത്തുവിട്ടിരുന്നു. ഇത് സൂചിപ്പിക്കുന്നത് താരം ഉണ്ടാകുമെന്ന് തന്നെയാണ്. എന്നാൽ അങ്ങനെ ആകുമ്പോൾ നിലവിലെ പ്ലേയിങ് ഇലവനിൽ മാറ്റം വരാനും വരാതെ ഇരിക്കാനും സാധ്യതയുണ്ട്. സഞ്ജുവിന്റെ കാര്യം ഇപ്പോഴും സംശയത്തിൽ ആയതിനാൽ സഞ്ജു ഇല്ലാത്ത സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം. ഓപ്പണർ സ്ഥാനത്ത് പതിവ് പോലെ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ഇറങ്ങും. സെഞ്ചുറിക്ക് ശേഷം തിളങ്ങാത്ത വൈഭവിൽ നിന്ന് കിടിലൻ പ്രകടനം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

മധ്യനിരയിൽ ചിലപ്പോൾ മാറ്റങ്ങൾ സംഭവിച്ചേക്കാം. റോയൽസിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ നിതീഷ് റാണ പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പുറത്തായിരുന്നു. ഇദ്ദേഹത്തിന് പകരക്കാരനായി ടീമിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ലുവാൻ ഡ്രി പ്രിട്ടോറിയസ് നിസാരക്കാരനല്ല. 30 ലക്ഷം രൂപക്ക് റോയൽസ് സൈൻ ചെയ്ത ഈ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ, 2024 ലെ അണ്ടർ 19 ലോകകപ്പിൽ മിന്നും പ്രകടനമായിരുന്നു കാഴ്ച വെച്ചത്‌. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയുടെ ഉയർന്ന റൺ വേട്ടക്കാരൻ കൂടിയാണ് ഈ താരം.

കഴിഞ്ഞ ദിവസം റോയൽസ് പുറത്തുവിട്ട താരത്തിന്റെ പരിശീലന വീഡിയോയും ഏറെ വൈറൽ ആയിരുന്നു. കിടിലൻ ബാറ്റിങ് പ്രകടനം നടത്തിയ ലുവാൻ ഡ്രി പ്രിട്ടോറിയസിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അതുകൊണ്ട് നാലാമനായോ അഞ്ചാമനായോ ക്രീസിലെത്താൻ ഒരുപക്ഷെ ഈ ദക്ഷിണാഫ്രിക്കൻ താരവും ഉണ്ടാകും.

കുനാൽ സിംഗ് റാത്തോഡ്, റിയാൻ പരാഗ് (C), ധ്രുവ് ജുറെൽ (WK), ഷിമ്രോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, വനിന്ദു ഹസരംഗ എന്നിവരാകും മധ്യനിരയിൽ എത്തുന്ന റോയൽസിന്റെ മറ്റ് താരങ്ങൾ.

അതേസമയം ജോഫ്രാ ആർച്ചറി തിരിച്ചെത്തുന്നതിലും ആശങ്ക തുടരുകയാണ്. ഒരുപക്ഷെ ഈ ഫാസ്റ്റ് ബൗളർ ഇല്ലാതെയാകും റോയൽസ് മൈതാനത്ത് ഇറങ്ങുക. പരിക്കിനെ തുടർന്ന് സദീപ് ശർമയും ഐപിഎല്ലിൽ നിന്ന് പുറത്തായതുകൊണ്ടു നിലവിൽ റോയൽസിന്റെ ബൗളിങ് നിര ശക്തരല്ല എന്നുവേണം അനുമാനിക്കാൻ.

എന്നാൽ സന്ദീപ് ശർമയ്ക്ക് പകരം വന്ന നാൻഡ്രെ ബർഗറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ അതൊരുപക്ഷേ റോയൽസിന് ഗുണം ചെയ്യും. ഈ താരത്തിനൊപ്പം മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, യുധ്വീർ സിങ് ചരക് എന്നിവർകൂടിയ ചേർന്നാൽ റോയൽസിന് ഒരുപക്ഷെ പഞ്ചാബിനെ എറിഞ്ഞിടാൻ സഹായിക്കും.

രാജസ്ഥാനിന്റെ ഹോം ഗ്രൗണ്ടിൽ മെയ് 18, 3:30 ന് ആണ് രാജസ്ഥാൻ റോയൽസ് - പഞ്ചാബ് കിങ്‌സ് മത്സരം നടക്കുക.

രാജസ്ഥാൻ റോയൽസ് സാധ്യത പ്ലേയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, കുനാൽ സിംഗ് റാത്തോഡ്, റിയാൻ പരാഗ് (C), ധ്രുവ് ജുറെൽ (WK), ഷിമ്രോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, ലുവാൻ ഡ്രി പ്രിട്ടോറിയസ്, വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ,

ഇമ്പാക്ട് താരം: നാൻഡ്രെ ബർഗർ

Read Entire Article