Authored by: ഋതു നായർ|Samayam Malayalam•1 Aug 2025, 1:29 pm
വിവാഹമോചിതയായ ഭാമ ഇന്ന് സിംഗിൾ മദർ ആണ്. ഉദഘാടന വേദികളിൽ സജീവ സാന്നിധ്യമായ ഭാമയുടെ തിരിച്ചുവരവിൽ ഉള്ള ചിത്രം കൂടിയാണ് സുമതിവളവ്
ഭാമ (ഫോട്ടോസ്- Samayam Malayalam) മാളികപ്പുറം ടീം ഒരുക്കുന്ന ഹൊറർ മൂവി സുമതി വളവ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ,മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മുപ്പത്തി അഞ്ചിൽപ്പരം താരങ്ങളും മറ്റുസിനിമ പ്രവർത്തകരും ഒരുമിക്കുന്ന ചിത്രം വമ്പൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് നൽകുന്നത് എന്നാണ് അവകാശവാദം.
90 കളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്‌ട്രിബ്യൂഷൻ പാർട്നെർസ് ആയ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിൽ ഭാമയും പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും വലിയ വാർത്ത. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ഭാമ തിരിച്ചുവരുന്നത്. ഗോകുൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഗൗതം എന്ന കഥാപാത്രത്തിന്റെ പെങ്ങൾ വേഷത്തിലാണ് ഭാമ എത്തുന്നത്. കല്ലേലി ഗ്രാമത്തിൽ നിന്നും ഒളിച്ചോടിപ്പോകുന്ന ഭാമയുടെ മാളു എന്ന കഥാപാത്രം സുമതിവളവിൽ എത്തുന്നതും അതിനെച്ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ആണ് പ്രധാന ആകര്ഷണം.അതേസമയം നാളുകൾക്ക് ശേഷം ഭാമ സിനിമയിലേക്ക് എത്തുമ്പോൾ അവരുടെ ആരാധകരും ആവേശത്തിലാണ്. വിവാഹത്തോടെ അഭിനയിൽ നിന്നും വിട്ടുനിന്ന ഭാമയുടെ രണ്ടാം വരവ് സുമതി വളവിലൂടെ ആയ സന്തോഷം ഉണ്ട് അണിയറപ്രവര്തകര്ക്കും. അതെ സമയം വർഷങ്ങൾക്ക് ശേഷം ഭാമ സിനിമയിലേക്ക് എത്തുമ്പോൾ അവരുടെ ഈ കഥാപാത്രം നൽകുന്ന ഇമ്പാക്ട് അവരുടെ വരും പ്രോജക്ടുകളിലും കാണാൻ കഴിയും
ഗായിക കൂടിയായ ഭാമ സോഷ്യൽ മീഡിയയിൽസ് സജീവമാണ്. തുടക്കം മുതൽക്കേ ഭാമ സുമതിവളവിൽ ഉണ്ടെന്ന ഒരു സൂചനയും അണിയറക്കാർ നൽകിയില്ല. കംപ്ലീറ്റ് സസ്പെൻസ് അവസാന റിലീസ് ദിവസം വരെയും അവർ കാത്തുസൂക്ഷിച്ചു.
ALSO READ: ആദ്യം ദേഷ്യം തോന്നി പിന്നാലെ അത് പ്രണയമായി! പത്താം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ശബ്ദം; അനിലിന്റെ ഓർമ്മയിൽ മായ
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി ഭാമ അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്യുകയായിരുന്നു.





English (US) ·