Published: September 08, 2025 01:10 AM IST
1 minute Read
-
സ്വന്തം മണ്ണിൽ അവസാന രാജ്യാന്തര മത്സരം കളിച്ച് മെസ്സി
ബ്യൂനസ് ഐറിസ്∙ ജനിച്ച മണ്ണിൽ, പ്രിയപ്പെട്ടവരുടെ മുന്നിൽ ഇനി ഒരിക്കൽ കൂടി രാജ്യാന്തര മത്സരം കളിക്കില്ലെന്ന് ഉറപ്പുള്ളതിനാലാകാം നിറഞ്ഞ കണ്ണുകളുമായാണ് വെനസ്വേലയ്ക്കെതിരായ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അർജന്റീന ടീമിനൊപ്പം ലയണൽ മെസ്സി ഇറങ്ങിയത്.ബ്യൂനസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുപ്പത്തിയെട്ടുകാരൻ മെസ്സിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ (39, 80 മിനിറ്റുകൾ) വെനസ്വേലയെ അർജന്റീന 3–0ന് തകർത്തു.ലൗറ്റാരോ മാർട്ടിനെസിന്റെ (76) വകയായിരുന്നു മറ്റൊരു ഗോൾ.
മെസ്സിയുടെ വിരമിക്കലിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും അടുത്ത വർഷത്തെ ലോകകപ്പോടെ സൂപ്പർ താരം രാജ്യാന്തര കരിയർ മതിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ അർജന്റീനയിൽ മെസ്സി മറ്റൊരു രാജ്യാന്തര മത്സര മത്സരം കളിക്കാൻ സാധ്യതയില്ല. ഇതോടെയാണ് വെനസ്വേലയ്ക്കെതിരായ മത്സരം സ്വന്തം മണ്ണിൽ മെസ്സിയുടെ വിടവാങ്ങൽ മത്സരമായി മാറിയത്. ‘ഇത്തരമൊരു വിടവാങ്ങൽ ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു’– മത്സര ശേഷം മെസ്സി പറഞ്ഞു.
ലോകകപ്പ് കളിക്കുമോ? ഉറപ്പിക്കാതെ മെസ്സിഅടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ലയണൽ മെസ്സി. ‘ ഫുട്ബോൾ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ജീവിതകാലം മുഴുവൻ ഫുട്ബോൾ കളിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, അതു സാധിക്കില്ലല്ലോ. അടുത്ത വർഷം എനിക്ക് 39 വയസ്സാകും. ഈ പ്രായത്തിൽ ഒരു ലോകകപ്പ് കളിക്കുക എളുപ്പമല്ല. തീരുമാനമെടുക്കാൻ 9 മാസം കൂടി എന്റെ മുന്നിലുണ്ട്. നമുക്കു കാത്തിരുന്നു കാണാം’– വെനസ്വേലയ്ക്കെതിരായ മത്സരശേഷം മെസ്സി പറഞ്ഞു.
English Summary:








English (US) ·