Published: August 05 , 2025 10:03 AM IST
1 minute Read
ബുഡാപെസ്റ്റ് ∙ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രി കാറോട്ടത്തിൽ മക്‌ലാരന്റെ ലാൻഡോ നോറിസിനു വിജയം. ടീമംഗം ഓസ്കർ പിയാസ്ട്രിയെ നേരിയ വ്യത്യാസത്തിൽ 2–ാം സ്ഥാനത്താക്കിയാണ് ബ്രിട്ടിഷ് ഡ്രൈവർ നോറിസ് പോഡിയം കയറിയത്. ഇതു മക്‌ലാരന്റെ 200–ാം ഫോർമുല വൺ വിജയംകൂടിയായി. ഇതോടെ, എഫ്1 കിരീടത്തിനായി മുൻപന്തിയിലുള്ള പിയാസ്ട്രിയുടെ ലീഡ് 9 പോയിന്റായി കുറഞ്ഞു. ആകെയുള്ള 70 ലാപ്പുകളിൽ 39 ലാപ്പുകളും ഒറ്റസെറ്റ് ടയറിൽ ഓടിത്തീർക്കുകയെന്ന തന്ത്രമാണ് നോറിസിനെ ജേതാവാക്കിയത്. പിയാസ്ട്രി 2 തവണ ടയർ മാറ്റിയതോടെ നോറിസിനു 12 സെക്കൻഡ് ലീഡ് കിട്ടിയതാണ്. എന്നാൽ, അവസാന ലാപ്പുകളിൽ ഇഞ്ചോടിഞ്ചു പൊരുതിയ പിയാസ്ട്രി ലീഡ് ഒരു സെക്കൻഡിലും കുറച്ചാണ് ചെക്കേഡ് ഫ്ലാഗ് മറികടന്നത്. സീസണിൽ ഇതുവരെ നടന്ന 14 റേസുകളിൽ ഏഴാം തവണയാണ് മക്‌ലാരൻ ഡ്രൈവർമാർ വൺ–ടു ഫിനിഷ് ചെയ്യുന്നത്.
English Summary:








English (US) ·