ഹണിമൂണ്‍ കൊലപാതകം സിനിമയാവുന്നു?; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആമിര്‍ ഖാന്‍

6 months ago 6

22 July 2025, 07:02 PM IST

Aamir Khan raja raghuvanshi sonam raghuvanshi

സോനം രഘുവംശിയും രാജാ രഘുവംശിയും, ആമിർ ഖാൻ | Photo: X/ Satyaagrah, AFP

മേഘാലയയില്‍ ഹണിമൂണിനിടെ ഇന്ദോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവം സിനിമയാക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ആമിര്‍ ഖാന്‍. സംഭവത്തെ അടിസ്ഥാനമാക്കി താന്‍ സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം തള്ളി. അത്തരം അഭ്യൂഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ആരാധകര്‍ക്കും പൊതുസമൂഹത്തിനുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ല. ഇത്തരം കഥകള്‍ എവിടെനിന്നാണ് ഉണ്ടാവുന്നതെന്ന് എനിക്കറിയില്ല', ആമിര്‍ ഖാന്‍ വ്യക്തമാക്കി.

ആമിര്‍ഖാന്‍ മേഘാലയ കൊലപാതകക്കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത വൃത്തങ്ങളില്‍ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ ഒരു ചിത്രം പുറത്തിറങ്ങാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത് പൂര്‍ണമായി തള്ളുന്നതാണ് ആമിറിന്റെ വാക്കുകള്‍.

'സിത്താരേ സമീന്‍പര്‍' ആണ് ഒടുവിലിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം. ബോക്‌സ് ഓഫീസില്‍ ചിത്രം 160 കോടിയോളം നേടിയിരുന്നു. രജനീകാന്ത് നായകനായ ലോകേഷ് കനകരാജ് ചിത്രം 'കൂലി'യില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Content Highlights: Aamir Khan refutes rumors of making a movie connected the Meghalaya honeymoon execution case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article