Published: August 11, 2026 07:28 AM IST Updated: August 11, 2026 09:58 AM IST
1 minute Read
തിരുവനന്തപുരം ∙ മലയാള മനോരമയുടെ സഹകരണത്തോടെ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ), കേരള ക്രിക്കറ്റ് അസോസിയേഷനുമായി (കെസിഎ) ചേർന്ന് ആവിഷ്കരിച്ച ‘ഹണ്ട് ഫോർ നെക്സ്റ്റ് കെസിഎൽ ലിറ്റിൽ സൂപ്പർസ്റ്റാർ’ ക്യാംപെയ്‌ന് തിരുവനന്തപുരത്ത് തുടക്കം. 30 സ്കൂളുകളിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി, ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലും സർവോദയ ഐസിഎസ്ഇ സ്കൂളിലുമായിരുന്നു പരിപാടികൾ.
കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ ഫ്ലാഗ് ഓഫ് ചെയ്തു. സിഇഒ മിനു ചിദംബരം പങ്കെടുത്തു. ഗവ. മോഡൽ ബോയ്‌സ് സ്കൂളിലെ പ്രിൻസിപ്പൽ കെ.വി.പ്രമോദ്, ഹെഡ്മാസ്റ്റർ ഫ്രീഡ മേരി, പി.ടി. അധ്യാപകൻ ഹരീഷ് ശങ്കർ എന്നിവർ നേതൃത്വം നൽകി.
ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊല്ലം സെയ്‌ലേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കോഴിക്കോട് ഗ്ലോബ്‌സ്റ്റാർസ് എന്നീ ടീമുകൾ പങ്കെടുക്കുന്ന കെസിഎൽ സീസൺ 3-നെക്കുറിച്ചും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കാനിരിക്കുന്ന ടൂർണമെന്റിനെക്കുറിച്ചും വിവരിച്ചു. വിദ്യാർഥികൾക്കായി ബാറ്റിങ്, ബോളിങ്, ത്രോയങ്ഗ്/ടാർഗറ്റ് ചാലഞ്ചുകൾ നടന്നു. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ജഴ്‌സികളും മത്സര ടിക്കറ്റുകളും സമ്മാനമായി നൽകി. പ്രവേശനത്തിനുള്ള ടിക്കറ്റുകളും വിതരണം ചെയ്തു.
English Summary:
Malayala Manorama Online News reports connected the motorboat of the 'Hunt for Next KCL Little Superstar' run successful Trivandrum, a collaborative effort by Kerala Cricket League and Kerala Cricket Association. This inaugural aims to observe young cricket endowment crossed 30 schools successful Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·