ഹരികൃഷ്ണന്‍സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് വികെ ശ്രീരാമന്‍; വയസ്സായില്ലേ, ഇനി കാണണം

2 months ago 7

Authored by: അശ്വിനി പി|Samayam Malayalam1 Apr 2026, 10:03 americium IST

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഗബ്രിയേലിനെ ആദ്യ കാഴ്ചയില്‍ കണ്ട് ഒന്ന് പേടിക്കാത്ത കുട്ടികള്‍ അക്കാലത്ത് ഉണ്ടായിരിക്കില്ല. വികെ ശ്രീരാമന്‍ ആണ് ബേബി ശാലിനിയ്‌ക്കൊപ്പം ആ ഒരു വേഷത്തില്‍ സ്‌ക്രീനില്‍ എത്തിയത്

vk sreeramanവികെ ശ്രീരാമൻ
1998 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് ഹരികൃഷ്ണന്‍സ് . മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പത്തിനൊപ്പം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു നായിക. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തത് വികെ ശ്രീരാമനാണ്.

മൂകനും ബദിരനുമായ ഗബ്രിയേല്‍ എന്ന കഥാപാത്രം തുടക്കത്തില്‍ പ്രേക്ഷകരെ പേടിപ്പിക്കുന്നുണ്ട്. കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ പിള്ളേരെ പിടുത്തക്കാരനായി വന്നതുകൊണ്ടുതന്നെ, ഹരികൃഷ്ണന്‍സിലെ ഗബ്രിയേല്‍ എന്ന കഥാപാത്രത്തിന് ആ ഒരു ലുക്ക് നല്‍കിയപ്പോള്‍ കൂടുതല്‍ കണ്‍വിന്‍സിങ് ആയിരുന്നു. എന്നാല്‍ താന്‍ ഇതുവരെ ഹരികൃഷ്ണന്‍സ് എന്ന സിനിമ കണ്ടിട്ടില്ല എന്ന് വികെ ശ്രീരാമന്‍ പറയുന്നു.

Also Read: അനുഷ്‌ക ഷെട്ടിക്ക് ആശംസകളുമായി പ്രഭാസ്, കത്തനാറിന്റെ ട്രെയിലര്‍ കണ്ട് പറഞ്ഞത്; നിങ്ങളുടെ ലോകം ഇഷ്ടപ്പെട്ടു

മൊത്തത്തില്‍ താനൊരു നല്ല നടനല്ല എന്ന അഭിപ്രായമുള്ള ആളാണ് വികെ ശ്രീരാമാന്‍. ആര്‍ക്ക് വേണമെങ്കിലും നടനാവാന്‍ സാധിക്കും. സംവിധായകന്റെ ഒരു ടൂള്‍ മാത്രമാണ് അഭിനേതാവ് എന്നത്, പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തു കഴിഞ്ഞാല്‍ ആരും നടനാണ്. അതേ സമയം, ആ മേഖലയില്‍ വളരെ അധികം കഴിവുള്ളവരുണ്ട്. അവരാണ് യഥാര്‍ത്ഥ അഭിനേതാക്കള്‍. മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവരെ പോലുള്ള അഭിനേതാക്കള്‍ എങ്ങനെ അഭിനയിക്കുന്നു എന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

മുന്നൂറിലധികം സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ നന്നായതായി എനിക്ക് തോന്നിയിട്ടില്ല. കാരണം, ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം വേറാര് ചെയ്താലും നന്നാവും എന്നാണ് എനിക്ക് എന്നെ കുറിച്ചുള്ള വിലയിരുത്തല്‍. അതുകൊണ്ട് എന്റെ സിനിമകള്‍ കാണാന്‍ ഞാന്‍ പോകാറില്ല.


എന്റെ ഭാര്യ എന്നെ പ്രണയിച്ചത്, അല്ലെങ്കില്‍ ഞാന്‍ അവളെ പ്രണയിച്ചത് ഒരു സിനിമ നടന്‍ എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തമ്പ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ അവളുടെ വിചാരം നമ്മളെ സിനിമയ്ക്ക് കൊണ്ടുപോകും, സിനിമയുടെ ഒരു ലോകത്ത് എത്തപ്പെടും എന്നൊക്കെയായിരുന്നു. പക്ഷേ ഞാന്‍ സിനിമയ്ക്ക് പോകാറില്ല, അതുകൊണ്ട് അവളിപ്പോള്‍ ഒറ്റയ്ക്ക് പോകും. ഞാന്‍ അഭിനയിക്കാത്ത സിനിമകള്‍ക്കൊക്കെ പോയിട്ടുണ്ട്. ഹരികൃഷ്ണന്‍സ് എന്ന സിനിമയൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. ഇനി കാണണം, വയസ്സായില്ലേ, ഇനി പഠിച്ച് നന്നാക്കാം എന്ന ഉത്തരവാദിത്വം ഇല്ലല്ലോ എന്നാണ് വികെ ശ്രീരാമന്‍ പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article