.jpg?%24p=6642a66&f=16x10&w=852&q=0.8)
കുഞ്ചാക്കോ ബോബൻ, മോഹൻലാലും മമ്മൂട്ടിയും ചിത്രത്തിന്റെ സെറ്റിൽ | Photo: Mathrubhumi, Special Arrangement
മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വിഷു ആഘോഷിച്ച് കുഞ്ചാക്കോ ബോബനും ദര്‍ശനയും. വിഷുവിനേക്കാള്‍ സന്തോഷം ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു എന്നുള്ളതാണെന്ന് കുഞ്ചാക്കോ ബോബന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മഹേഷ് നാരായണന്റെ ചിത്രത്തില്‍ എല്ലാവരുടേയും കൂടെ ഒന്നിക്കാന്‍ സാധിച്ചതിലും വിഷു ആഘോഷിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ദര്‍ശന അഭിപ്രായപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി എന്നിവരും പ്രധാനകഥാപാത്രങ്ങളാണ്.
'മമ്മൂക്ക, ലാലേട്ടന്‍ എന്നിവരോടൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വീണ്ടും മറ്റൊരു സുഹൃത്തിന്റെ-മഹേഷന് നാരായണന്റെ- പടം. അങ്ങനെ വരുമ്പോള്‍ ഒരുപാട് സന്തോഷം. അതേപോലെ എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന പാച്ചിക്കയുടെ മകന്‍ ഫഹദും കൂടെയുള്ള സിനിമ. അങ്ങനെ ഒരുപാട് പ്രിയപ്പെട്ടവരുടെ കൂടെയുള്ള സിനിമയുടെ ലൊക്കേഷനാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കുക എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ വിഷു കൈനീട്ടം. ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകള്‍ക്ക് അനുസൃതമായ രീതിയില്‍ സിനിമ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ എല്ലാഭാഗത്തുനിന്നുമുണ്ടാവുന്നുണ്ട്', കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ശ്രീലങ്കയില്‍ രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തയാക്കിയ ചിത്രത്തിന്റെ അഞ്ചാം ഷെഡ്യൂളണ് ഇപ്പോള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നത്. നേരത്തെ യു.എ.ഇയിലും അസര്‍ബൈജാനിലും ചിത്രീകരണം നടന്നിരുന്നു. അടുത്ത ഷെഡ്യൂള്‍ ഡല്‍ഹിയില്‍ ആണ്.
ആന്റോ ജോസഫ് പ്രൊഡ്യൂസറും സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി. സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയേറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
Content Highlights: Kunchacko Boban and Darshan celebrated Vishu connected the sets of Mahesh Narayan`s film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·