ഹരിദാസേ തന്റെ തങ്കമണിയെ ഞാന്‍ കണ്ടെടോ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം രംഭയെ കണ്ടതിനെ കുറിച്ച് മനോജ് കെ ജയന്‍

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam30 Apr 2026, 2:33 p.m. IST

ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലൂടെയായിരുന്നു രംഭയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. കുട്ടന്‍ തമ്പുരാനായി മനോജ് ക ജയനും ഹരിദാസനായി വിനീതും എത്തിയ ചിത്രം ഇന്നും മലയാളത്തിലെ ക്ലാസിക് ഹിറ്റാണ്

rambha manoj k jayanരംഭയും മനോജ് കെ ജയനും
1992 ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രമാണ് സര്‍ഗം . വിനീതും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സര്‍ഗത്തിലൂടെ ആന്ധ്രാപ്രദേശുകാരിയായ ഒരു പെണ്‍കുട്ടി സിനിമ എന്ന വലിയ ലോകത്ത് തുടക്കം കുറിച്ചു. വിജയലക്ഷ്മി എന്ന പെണ്‍കുട്ടി തങ്കമണി എന്ന കഥാപാത്രമായി സര്‍ഗത്തില്‍ നിറഞ്ഞു നിന്നു. സര്‍ഗത്തിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം വിജയലക്ഷ്മിയ്ക്ക് ഒരുപാട് അവസരങ്ങള്‍ വന്നു. പിന്നീടവള്‍ രംഭ എന്ന പേരില്‍ അറിയപ്പെട്ടു.

അതെ തൊണ്ണൂറുകളില്‍ ഗ്ലാമര്‍ നായികയായി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന രംഭയുടെ തുടക്കം ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തില്‍ കുട്ടന്‍ തമ്പുരാനായുള്ള മനോജ് കെ ജയന്റെ അഭിനയവും ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഹരിദാസിന്റെ പ്രണയിനിയായും, സാഹചര്യം കൊണ്ട് കുട്ടന്‍ തമ്പുരാനെ വിവാഹം ചെയ്യേണ്ടി വരികയും ചെയ്ത നിസ്സഹായയായ പെണ്‍കുട്ടിയായിരുന്നു സര്‍ഗത്തിലെ തങ്കമണി.

Also Read: വെറും ശരീരം പ്രദര്‍ശിപ്പിക്കുന്ന ഉദ്ഘാടക എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി; ഹണി റോസ് മികച്ച രണ്ടാമത്തെ നടി! നന്ദി പറഞ്ഞ് നടി

33 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണിയായി എത്തിയ രംഭയെ മനോജ് കെ ജയന്‍ കണ്ടുമുട്ടി. വളരെ യാദൃശ്ചികമായി സംഭവിച്ച ആ കൂടിക്കാഴ്ചയുടെ വിശേഷം നടന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

കുട്ടന്‍ തമ്പുരാനും തങ്കമണിയും.. ഹരിദാസേ തന്റെ തങ്കമണിയെ ഞാന്‍ കണ്ടെടോ - എന്ന അടിക്കുറിപ്പോടെയാണ് മനോജ് കെ ജയന്റെ പോസ്റ്റ്. 33 വര്‍ശങ്ങള്‍ക്ക് ശേഷം തീര്‍ത്തും യാദൃശ്ചികമായി രംഭയെ ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബിസിനസ് ലോഞ്ചില്‍ വച്ച് കണ്ടുമുട്ടി. കാലങ്ങള്‍ക്ക് ശേഷം രംഭയെ കണ്ടതില്‍ അതിയായ സന്തോഷമുണ്ട് എന്നും മനോജ് കെ ജയന്‍ പറയുന്നുണ്ട്.


കുട്ടന്‍ തമ്പുരാനെയും തങ്കമണിയെയും വീണ്ടും ഒരുമിച്ച് കണ്ടതിലെ സന്തോഷ പ്രകടനമാണ് കമന്റില്‍ നിറയുന്നത്. പലരും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള തങ്ങളുടെ ഓര്‍മകള്‍ അയവിറുക്കുന്നു

2011 വരെ അഭിനയ ലോകത്ത് സജീവമായി നിന്നിരുന്ന രംഭ പിന്നീട് യുഎസ് ബേസ്ഡ് ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഥനുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇന്ന് മൂന്ന് മക്കളുടെ അമ്മയായ രംഭ പിന്നീട് ടെലിവിഷന്‍ റിയാലിറ്റ ഷോകളില്‍ വിധികര്‍ത്താവായി തിരിച്ചെത്തി. ഇപ്പോള്‍ ഷോകളും ബിസിനസ്സുമൊക്കെയായി തിരക്കിലാണ് രംഭ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article