ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി. സംവിധാനംചെയ്യുന്ന ചിത്രമാണ് 'മധുര കണക്ക്'. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷാ സാരംഗ്, സനൂജ, ആമിനാ നിജാം, കെ.പി.എ.സി. ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഹരിഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി, ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷന്‍സ് എന്‍.എം. മൂവീസ് എന്നീ ബാനറില്‍ ഹരീഷ് പേരടി, നസീര്‍ എന്‍.എം. എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വഹിക്കുന്നു. എ. ശാന്തകുമാര്‍ കഥ- തിരക്കഥ- സംഭാഷണമെഴുതുന്നു. സന്തോഷ് വര്‍മ്മ, നിഷാന്ത് കൊടമന എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. ഹരിശങ്കര്‍, ജാസി ഗിഫ്റ്റ്, നിത്യ മാമ്മന്‍ എന്നിവരാണ് ഗായകര്‍.
എഡിറ്റിങ്: അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്യാം തൃപ്പൂണിത്തുറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, കലാസംവിധാനം: മുരളി ബേപ്പൂര്‍, മേക്കപ്പ്: സുധീഷ് നാരായണന്‍, വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍, സ്റ്റില്‍സ്: ഉണ്ണി ആയൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രശാന്ത് വി. മേനോന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജയേന്ദ്ര ശര്‍മ്മ, നസീര്‍ ധര്‍മ്മജന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനീത് വിജയ്, പ്രൊഡക്ഷന്‍ മാനേജര്‍: നിഷാന്ത് പന്നിയങ്കര, പിആര്‍ഒ: എ.എസ്. ദിനേശ്.
Content Highlights: Watch the authoritative trailer of Madura Kanakku, starring Hareesh Peradi, Indrans
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·