ഹലോ ആർമി, സുഖമല്ലേ...; BTS ന്റെ അവസാനത്തെ അം​ഗം SUGA യും തിരിച്ചെത്തുന്നു, കാത്തിരുന്ന ആ കൂടിച്ചേരലിന് ഇനി ദിവസങ്ങൾ മാത്രം

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam18 Jun 2025, 3:33 pm

ഒരു വർഷവും ഒൻപത് മാസവും കഴിഞ്ഞ്, സൈനിക സേവനം പൂർത്തിയാക്കി BTS ന്റെ SUGA പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഒന്നര വർഷത്തിന് ശേഷം തന്റെ ആരാധകർക്കായി അദ്ദേ​ഹം അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

സുഗ തിരിച്ചെത്തുന്നുസുഗ തിരിച്ചെത്തുന്നു
BTS ആർമി (ആരാധകർ) ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ ഏഴവർ സംഘം വീണ്ടും ഒന്നിക്കുന്നതിനായി. നിർബന്ധിത സൈനിക സേവനും പൂർത്തിയാക്കി BTS-ലെ ഏഴാമത്തെയും അവസാനത്തെയും അംഗമായി SUGA ജൂൺ 21-ന് പുറത്തിറങ്ങും. ഇതോടെ കെ പോപ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ജൂൺ 10 ന് RM ഉം V യും തിരിച്ചെത്തിയത് വലിയ ആഘോഷമായിരുന്നു. SUGA കൂടെ തിരിച്ചെത്തുന്നതോടെ BTS വീണ്ടും സജീവമാവും

RM, Jin, Jhope, Jimin, V, Jungkook എന്നിവർക്ക് 18 മാസത്തെ സജീവ സൈനിക സേവനമാണ് ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാമത്തെ മുതിർന്ന അംഗമായ SUGA-യ്ക്ക് സൈന്യത്തിൽ ചേരുന്നതിന് മുൻപ് നടത്തിയ മെഡിക്കൽ പരിശോധനയിൽ 4-ാം ഗ്രേഡ് ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിൻ്റെ തോളിലെ പ്രശ്നം കാരണമാണെന്ന് റിപ്പോർട്ടുണ്ട്. ഈ പ്രശ്നത്തിന് അദ്ദേഹം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തിരുന്നു. അതിനാലാണ് ഈ പുറത്തിറങ്ങൽ വൈകിയത്.

Also Read: സൈനിക സേവനം പൂർത്തിയാക്കി പുറത്തെത്തിയ BTS ന്റെ RM മനസ്സമാധാനം തേടി എത്തിയ സ്ഥലം, സൂപ്പർ ചോയിസ് എന്ന് ആരാധകർ

അതിനിടയിൽ ആരാധകർക്കായുള്ള SUGAയുടെ ശബ്ദ സന്ദേശം പുറത്തെത്തിയിരുന്നു. "ഹലോ, ഇത് SUGA ആണ്. നിങ്ങളെ ഇതുപോലെ സ്വാഗതം ചെയ്തിട്ട് നാളുകൾ ഏറെയായി. ആർമി, നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നോ? നിങ്ങളെ വീണ്ടും കാണാൻ കഴിയുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. നിങ്ങളെ എനിക്ക് വളരെയധികം മിസ്സ് ചെയ്യുന്നു. എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു" എന്നാണ് കൊറിയൻ ഭാഷയിൽ SUGA ആരാധകരോടായി പറയുന്നത്.

പക്ഷേ SUGA യുടെ തിരിച്ചുവരവിന് മറ്റ് ആറ് പേർക്കും ലഭിച്ചതുപോലൊരു സ്വീകരണാഘോഷം നടക്കില്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു വർഷവും ഒമ്പത് മാസവുമായി SUGA ജോലി ചെയ്തിരുന്ന സ്ഥലത്ത് ലോഗിൻ ചെയ്യുന്നത് നിർത്തുക മാത്രമായിരിക്കും ചെയ്യുക. തിരക്ക് കാരണം സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ആരാധകർ ഡിസ്ചാർജ് സ്ഥലത്ത് എത്തരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.


ഹലോ ആർമി, സുഖമല്ലേ...; BTS ന്റെ അവസാനത്തെ അം​ഗം SUGA യും തിരിച്ചെത്തുന്നു, കാത്തിരുന്ന ആ കൂടിച്ചേരലിന് ഇനി ദിവസങ്ങൾ മാത്രം


ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ വലിയൊരു വേദനയുണ്ടാക്കിയാണ്, രണ്ട് വർഷം മുൻപ്ക ഏഴ്വൽ സംഘം സംഗീത ലോകത്ത് നിന്ന് അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18 നും 28 നും ഇടയിൽ പ്രായമുള്ള ആരോഗ്യപരമായ എല്ലാ പുരുഷന്മാരും നിർബന്ധമായും സൈനിക സേവനത്തിൽ ഏർപ്പെട്ടിരിക്കണം. ഇതു പ്രകാരമാണ് ബിടിഎസ് അംഗങ്ങൾ സംഗീത ലോകത്ത് നിന്ന് ഇടവേളയെടുത്ത് 2022 ൽ നിർബന്ധിത സൈനിക സേവനത്തിന് കയറിയത്. സൈനിക സേവനം പൂർത്തിയാക്കി സംഗീത ലോകത്തേക്ക് ഞങ്ങൾ വീണ്ടും തിരിച്ചുവരുമെന്ന് തങ്ങളുടെ ആരാധകരായ ആർമിയ്ക്ക് അവർ വാക്ക് നൽകിയിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article