Published: April 05 , 2025 12:04 PM IST
1 minute Read
-
ധോണി വീണ്ടും ചെന്നൈ ക്യാപ്റ്റന്‍ ആയേക്കുമെന്നു സൂചന
ചെന്നൈ∙ ഐപിഎലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ നായകസ്ഥാനത്ത് ഒരു സർപ്രൈസ് പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പകരം ടീമിനെ നയിക്കാൻ സാക്ഷാൽ എം.എസ്.ധോണി എത്തിയേക്കും.
ഇന്നലെ നടന്ന മാധ്യമ സമ്മേളനത്തിൽ ചെന്നൈ ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസ്സിയാണ് ഇതേക്കുറിച്ചു സൂചന നൽകിയത്. ‘ഋതുരാജിന്റെ പരുക്ക് ഗുരുതരമല്ല. എന്നാൽ ഫിറ്റ്നസ് കിട്ടാതെ അദ്ദേഹത്തെ കളിപ്പിക്കില്ല. ഋതുരാജ് കളിക്കുന്നില്ലെങ്കിൽ ഒരു ‘യുവ വിക്കറ്റ് കീപ്പറെ’ ചിലപ്പോൾ ചെന്നൈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു കണ്ടേക്കാം’– ഹസ്സി പറഞ്ഞു.
English Summary:








English (US) ·