Published: December 03, 2025 07:01 PM IST
1 minute Read
മധുര ∙ ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടാൻ ഇത്തവണയും എതിരാളികൾക്കായില്ല. മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ 5–0ന് തോൽപിച്ച ആതിഥേയർ ഒരു ഗോൾപോലും വഴങ്ങാതെ, അപരാജിതരായി ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. വെള്ളിയാഴ്ച ക്വാർട്ടറിൽ ബൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ.
രണ്ടാം മിനിറ്റിൽ ഇന്ത്യയുടെ ഗോൾവേട്ട തുടങ്ങിയ മൻമീത് സിങ്, 11–ാം മിനിറ്റിൽ ലീഡുയർത്തുകയും ചെയ്തു. ഒന്നാം ക്വാർട്ടറിന്റെ അവസാന മിനിറ്റിൽ ശാർദാനന്ദ് തിവാരിയും രണ്ടാം ക്വാർട്ടറിൽ അർഷ്ദീപ് സിങ്ങും ഗോൾ നേടിയതോടെ മത്സരത്തിന്റെ പകുതി സമയം പിന്നിട്ടപ്പോഴേക്കും ഇന്ത്യ 4–0ന് ലീഡ് നേടിയിരുന്നു.
54–ാം മിനിറ്റിൽ ശാർദാനന്ദ് തിവാരിയിലൂടെ ഇന്ത്യ ഗോൾ പട്ടിക പൂർത്തിയാക്കി.
English Summary:








English (US) ·