Published: December 08, 2025 07:29 AM IST Updated: December 08, 2025 10:59 AM IST
1 minute Read
സെവിയ്യ ∙ ഒരു ഗോൾ വഴങ്ങിയ ശേഷം പെരുമഴ പോലെ ഗോളുകൾ! ഫെറാൻ ടോറസിന്റെ ആദ്യ പകുതിയിലെ ഹാട്രിക്കിൽ തന്നെ കളി പാതി ജയിച്ച ബാർസിലോന ലാ ലിഗ ഫുട്ബോളിൽ റയൽ ബെറ്റിസിനെ വീഴ്ത്തിയത് 5–3ന്. ജയത്തോടെ, ബാർസിലോനയ്ക്കു റയൽ മഡ്രിഡിനു മേൽ 4 പോയിന്റ് മേൽക്കൈയായി.
6–ാം മിനിറ്റിൽ ആന്റണിയുടെ ഗോളിൽ റയൽ ബെറ്റിസാണു ലീഡ് നേടിയത്. എന്നാൽ 11, 13, 40 മിനിറ്റുകളിലായി ഫെറാൻ ടോറസ് ഹാട്രിക് നേടി റയലിനെ മുന്നിലെത്തിച്ചു. 31–ാം മിനിറ്റിൽ റൂണി ബാർജി ബാർസയ്ക്കായി തന്റെ കന്നി ഗോളും നേടി.
രണ്ടാം പകുതിയിൽ (59–ാം മിനിറ്റ്) പെനൽറ്റിയിൽനിന്ന് ലമീൻ യമാൽ കൂടി ഗോൾ നേടിയതോടെ ബാർസയുടെ സ്കോർ പട്ടിക പൂർണം. കളി തീരാൻ നേരത്ത് 85–ാം മിനിറ്റിൽ ഡിയേഗോ ലോറന്റെയും 90–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് കുചോ ഹെർണാണ്ടസ് സ്വാരെസും ബെറ്റിസിനായി ഗോൾ നേടിയെങ്കിലും ഫലമുണ്ടായില്ല.
English Summary:








English (US) ·